Updated on: 29 February, 2024 12:30 AM IST
കേരോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിച്ചവർക്കുള്ള ദേശീയ അവാർഡ് ദാനം ഇന്ന്

കൊച്ചി: നാളികേര കയറ്റുമതിയിൽ മികച്ച വിജയം നേടിയവരെ നാളികേരവികസന ബോർഡ് ആദരിക്കുന്നു. ബഹുമാനപ്പെട്ട കേന്ദ്ര കൃഷി, കർഷകക്ഷേമ വകുപ്പ് സഹമന്ത്രി ശ്രീമതി. ശോഭ കരന്ദ്‌ലാജെ 2024 ഫെബ്രുവരി 29-ന് ബാംഗ്ലൂരിലെ എൻ.ഐ.എ.എൻ.പി ഓഡിറ്റോറിയത്തിൽ  എക്‌സ്‌പ്പോർട്ട് എക്‌സലൻസിനുള്ള ദേശീയ അവാർഡുകൾ വിതരണം ചെയ്യും. കർണ്ണാടക സർക്കാർ ഹോർട്ടികൾച്ചർ ഡയറക്ടർ ശ്രീ. രമേഷ് ഡി.എസ്. ഐ.എ.എസ്; സി.ഡി.ബി വൈസ് ചെയർമാനും സി.പി.സി.ആർ.ഐ ഡയറക്ടറുമായ ഡോ. കെ. ബി. ഹെബ്ബാർ: കയർബോർഡ് ചെയർമാൻ ശ്രീ കുപ്പുരാമു  എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. തദവസരത്തിൽ നാളികേരവികസന ബോർഡ്: സി ഇ ഒയും കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഹോർട്ടികൾച്ചർ കമ്മീഷണറുമായ ഡോ. പ്രഭാത്‌ കുമാർ ആമുഖ പ്രഭാഷണം നടത്തും. നാളികേര മേഖലയിലെ പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും.

നാളികേരത്തിൽ നിന്നുള്ള വൈവിധ്യമാർന്ന മൂല്യവർദ്ധിത ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നവരുടെ മികവിനെ അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമാണ് നാളികേര ബോർഡ്     എക്‌സ്‌പ്പോർട്ട്സ്  എക്‌സലൻസിനുള്ള ദേശീയ അവാർഡ് നൽകുന്നത്. നാളികേര കാമ്പിൽ നിന്നും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ. തേങ്ങാവെള്ളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ മൂന്നു വിഭാഗങ്ങളിലായി ഗോൾഡ്, സിൽവർ, ബ്രോൺസ് അവാർഡുകളാണ് നൽകുന്നത്. അവാർഡ് തുക 100000 75000 50000 രൂപ എന്നിങ്ങനെയാണ്. 2019 - 20 മുതൽ 2022-23 വരെ 4 സാമ്പത്തിക വർഷങ്ങളിലെ വിവിധ വിഭാഗങ്ങളിലുള്ള 32 അവാർഡുകളാണ് വിതരണം ചെയ്യുന്നത്.

കഴിഞ്ഞ പത്തു വർഷത്തിനകം നാളികേര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ മുന്നേറ്റമാണുണ്ടായിട്ടുള്ളത്. 2009-10ൽ കയർ ഒഴികെയുള്ള നാളികേര ഉൽപ്പന്നങ്ങൾക്കായുള്ള     എക്സ‌്‌പോർട്ട് പ്രൊമോഷൻ കൗൺസിലായി നാളികേരവികസന ബോർഡ് പ്രവർത്തിക്കാൻ തുടങ്ങി. ഇത് നാളികേര ഉൽപ്പന്ന കയറ്റുമതി വർധിക്കുന്നതിന് സഹായകരമായി കയറ്റുമതിക്കാർക്ക് ബോർഡ് ഇതുവരെ 6500 രജിസ്ട്രേഷൻ കം-മമ്പർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട് 2022-23 സാമ്പത്തിക വർഷത്തിൽ കയറ്റുമതി ചെയ്ത നാളികേര ഉൽപന്നങ്ങളുടെ ആകെ മൂല്യം 3554.23 കോടി രൂപയിൽ എത്തി. 

2018-19 ലെ നാളികേര ഉൽപന്നങ്ങളുടെ  കയറ്റുമതിയെ അപേക്ഷിച്ച് നിലവിൽ ഏകദേശം 74% വളർച്ച നേടിയിട്ടുണ്ട്. ഇത് രാജ്യത്തെ കയറ്റുമതി വരുമാനത്തിൽ ഏകദേശം രണ്ട് മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കയറുൾപ്പെടെ  നാളികേര ഉൽപ്പന്നങ്ങളുടെ മൊത്തം കയറ്റുമതി ഏകദേശം 7500 കോടി രൂപയിലെത്തി ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നാളികേരത്തിനുള്ള പ്രാധാന്യം  വ്യക്തമാക്കുന്നു.

English Summary: National awards for best achievers in export of Coconut Products
Published on: 29 February 2024, 12:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now