Updated on: 6 November, 2021 3:19 PM IST
Chocolate Bricks

ഭോപ്പാൽ: ദീപാവലി ദിനത്തിൽ ആളുകൾ തങ്ങളുടെ അടുപ്പക്കാരെയും പ്രിയപ്പെട്ടവരെയും ചോക്ലേറ്റുകൾ നൽകി അഭിവാദ്യം ചെയ്യുമ്പോൾ, ജബൽപൂരിലെ നാനാജി ദേശ്‌മുഖ്, വെറ്ററിനറി സയൻസ് യൂണിവേഴ്‌സിറ്റിയിലെ (എൻ‌ഡി‌വി‌എസ്‌യു) വിദഗ്ധർ പാവപ്പെട്ട ക്ഷീരകർഷകരെ അഭിവാദ്യം ചെയ്തത് പശുക്കൾക്ക് പാല് കൂടാൻ സഹായിക്കുന്ന ചോക്ലേറ്റുകൾ വാഗ്‌ദാനം ചെയ്‌താണ്‌.

2.5 മുതൽ 3 കിലോഗ്രാം വരെ ഭാരമുള്ള ധാരാളം പോഷക സപ്ലിമെന്റുകൾ അടങ്ങിയ ഈ ചോക്ലേറ്റുകൾ, പശുക്കൾ, എരുമകൾ, ആട്, ചെമ്മരിയാടുകൾ, പന്നികൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളുടെ പാലും മാംസവും വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

മധ്യപ്രദേശിലെ ജപല്‍പൂരിൽ സ്ഥിതി ചെയ്യുന്ന നാനാജി ദേശ്‍മുഖ് വെറ്ററിനറി സര്‍വകലാശാലയാണ് ഈ പുതിയ പഠനം നടത്തിയത്.  ഇവരുടെ അഭിപ്രായ പ്രകാരം പശുക്കള്‍ക്ക് പുല്ല് മാത്രമല്ല  ചോക്ലേറ്റും നല്‍കാം എന്നാണ്. പക്ഷെ അതിനായി പ്രത്യേകം തയ്യാറാക്കിയ ചോക്ലേറ്റാണ് നല്‍കേണ്ടത് എന്ന് സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആയ എസ്.പി തിവാരി പറയുന്നത്‌. 

അതിനായി, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം കര്‍ഷകര്‍ക്ക് അത്തരം ചോക്ലേറ്റുകള്‍ വിതരണം ചെയ്യുമെന്നും ഇങ്ങനെയുള്ള ചോക്ലേറ്റ് എങ്ങനെ തയ്യാറാക്കാമെന്ന് കര്‍ഷകരെ പഠിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. മാത്രവുമല്ല, ഇത്തരം ചോക്ലേറ്റ് നിർമ്മിക്കാനുള്ള സ്റ്റാർട്ടപ്പിനെ കുറിച്ചും ചിന്തിക്കുന്നുണ്ട് എന്നും സർവകലാശാല വ്യക്തമാക്കുന്നു.

ഈ ചോക്ലേറ്റുകള്‍ തയ്യാറാക്കുന്നത് കാലിത്തീറ്റയുണ്ടാക്കാൻ സാധാരണയായി ഉപയോഗിച്ചു വരുന്ന ശര്‍ക്കര, ഉപ്പ്, ചുണ്ണാമ്പ് ഇവയെല്ലാം ചേര്‍ത്ത് തന്നെയാണ്. 500 ഗ്രാം വരുന്ന ഒരു ചോക്ലേറ്റിന് വില 25 രൂപയാണ്. രണ്ടുമാസത്തെ ഗവേഷണത്തിലാണ് വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ ചോക്ലേറ്റ് സര്‍വകലാശാല നിര്‍മ്മിച്ചത്.

English Summary: NDVSU launches new technology to increase the milk production in cows
Published on: 06 November 2021, 03:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now