Updated on: 28 November, 2022 9:14 PM IST
ഭക്ഷ്യസ്വയംപര്യാപ്തത കാലഘട്ടത്തിൻ്റെ ആവശ്യം: കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം:  തിരുവനന്തപുരത്തെ കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഉപനിയുർ പാടശേഖരത്തിലെ തരിശിടത്തെ  നെൽവിത്ത് വിതയ്ക്കൽ രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര വിദേശകാര്യ-പാർലമെൻ്ററി കാര്യ  സഹമന്ത്രി വി മുരളീധരൻ. ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുക വഴി കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കല്ലിയൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഉദ്യമത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. 

കേന്ദ്ര സർക്കാർ മുഖ്യ പരിഗണന നൽകുന്ന ഭക്ഷ്യസ്വയംപര്യാപ്തത, കർഷകക്ഷേമം, പ്രകൃതി സൗഹൃദകൃഷി എന്നിവ ഈ മാതൃകയിലൂടെ പ്രവർത്തികമാകുന്നു എന്നും വി മുരളീധരൻ പറഞ്ഞു.  കോവിഡ് മഹാമാരിയും യുക്രെയ്ൻ യുദ്ധവും സ്വയം പര്യാപ്തതയെക്കുറിച്ചു നമുക്ക് വലിയ പാഠങ്ങൾ നൽകി.  കൂടുതൽ വികേന്ദ്രീകൃതമായ ഉൽപ്പാദനവും സ്വയം പര്യാപ്തതയും ആധുനിക ലോകം ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: 'ഞങ്ങളും കൃഷിയിലേക്ക്' ഏറ്റവും മികച്ച ജനകീയ പദ്ധതിയാക്കി മാറ്റുമെന്ന് മന്ത്രി പി. പ്രസാദ്

ലോകത്തിൻ്റെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദേഹം പറഞ്ഞു. കാർഷിക രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകളിലൂടെയും മികച്ച ജലസേചന സംവിധാനങ്ങളിലൂടെയും ഇത് സാധ്യമാകും. ഇതിന് കർഷകരെ സഹായിക്കുകയാണ് കേന്ദ്രം  ചെയ്യുന്നത്. കേന്ദ്ര ഗവണ്മെന്റ് ഉൽപാദന ചിലവ് കുറയ്ക്കാനായി കർഷകരെ സഹായിക്കുന്നുവെന്നും ഇത് വഴി  ഉൽപാദനക്ഷമത ഉയർത്തുമെന്നും വി.മുരളീധരൻ പറഞ്ഞു.

കാർഷിക കയറ്റുമതി 4 ലക്ഷം കോടി കടന്നത് കാർഷിക മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു എന്നതിന്റെ തെളിവാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. കാർഷിക അടിസ്ഥാന സൗകര്യ മേഖലയിലെ പുതിയ നിക്ഷേപങ്ങൾ കർഷകരെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു

കാർഷിക മേഖലയിൽ നാം നടത്തി വരുന്ന ഗവേഷണങ്ങളും  പ്രതീക്ഷയേകുന്നുവെന്ന് കേന്ദ്രസഹമന്ത്രി പറഞ്ഞു.  കല്ലിയൂർ പഞ്ചായത്ത് പോലുള്ള തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്ര ഗവണ്മെന്റിന്റെ പരിശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.  കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളി നേരിടാനും പ്രകൃതിയോട് ഇണങ്ങിയുള്ള ഇത്തരം ജീവിതമാർഗങ്ങളിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു

English Summary: Need for food self-sufficiency era: Union Minister of State V. Muralidharan
Published on: 28 November 2022, 08:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now