പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്കും ഇനി ഇ.എഫ്.ടി, ആര്‍.ടി.ജി.എസ്. എന്നീ പേമെന്റ് സംവിധാനങ്ങൾ ലഭ്യമാക്കാം. അതായത് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് അവരുടെ ഇന്റര്‍നെറ്റ് ബാങ്കിങ് വഴി മറ്റ് ബാങ്കുകളില്‍ നിന്ന് പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാം. മെയ് 31 മുതലാണ് ഇത് പ്രബല്യത്തില്‍ വരുത്തിയിരിക്കുന്നത്. പക്ഷെ ഈ സംവിധാനത്തിന് ഉപയോക്താക്കളിൽ നിന്നു നിരക്ക് ഈടാക്കും.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് നിക്ഷേപ സംരക്ഷണ പദ്ധതിയുടെ ഗുണങ്ങൾ
സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ ഇങ്ങനെ
ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി. സേവനങ്ങള്‍ സൗജന്യമായിരിക്കില്ല. പോസ്റ്റ് ഓഫീസ് ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി. സേവനങ്ങളുടെ നിരക്കുകള്‍ താഴെ പറയുന്ന തരത്തിലാകും.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ്; നിങ്ങൾക്ക് പ്രതിമാസം 4950 രൂപ ലഭിക്കും, മുഴുവൻ വിവരങ്ങളും അറിയുക
10,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക്- 2.5 രൂപയും ജി.എസ്.ടിയും.
10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ- അഞ്ചു രൂപയും ജി.എസ്.ടിയും.
ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെ- 15 രൂപയും ജി.എസ്.ടിയും.
രണ്ടു ലക്ഷം രൂപ മുതല്‍- 25 രൂപയും ജി.എസ്.ടിയും.
ബന്ധപ്പെട്ട വാർത്തകൾ: വെറും 5000 രൂപ ഉപയോഗിച്ച് പോസ്റ്റ് ഓഫീസ് ബിസിനസ്സ് ആരംഭിക്കാം; വിശദവിവരങ്ങൾ
എന്‍.ഇ.എഫ്.ടിയും, ആര്‍.ടി.ജി.എസും, എന്നിവയെ കുറിച്ച്
നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (NEFT) എന്നത് ഒരു ഇന്റര്‍ബാങ്ക് പേമെന്റ് സംവിധാനമാണ്. നിലവില്‍ ദിവസത്തില്‍ 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. ബാങ്കുകളില്‍ നിന്നുള്ള ഇത്തരം ഇടപാടുകള്‍ അരമണിക്കൂര്‍ ബാച്ചുകളായാണ് ആര്‍.ബി.ഐ. നടപ്പാക്കുന്നത്.
ആര്‍.ടി.ജി.എസ്. എന്നത് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റിനെ സൂചിപ്പിക്കുന്നു. ഇത് വ്യക്തിഗത ഫണ്ട് ട്രാന്‍സ്ഫര്‍ നിര്‍ദ്ദേശങ്ങള്‍ തീര്‍പ്പാക്കുന്ന ഒരു തത്സമയ ഫണ്ട് ട്രാന്‍സ്ഫര്‍ സെറ്റില്‍മെന്റ് സംവിധാനമാണ്. ആര്‍.ടി.ജി.എസ്. ഇടപാടുകള്‍ വര്‍ഷത്തില്‍ 365 ദിവസവും ലഭ്യമാണ്. വലിയ ഇടപാടുകള്‍ക്കാണ് ആര്‍.ടി.ജി.എസ്. പൊതുവേ ഉപയോഗിക്കുന്നത്.