Updated on: 24 July, 2022 6:19 PM IST
കേരളത്തിലെ ചക്കയിൽ പുതിയ രോഗം: ഇന്ത്യയിൽ ചക്കയെ ബാധിക്കുന്നത് ഇതാദ്യം

ചക്ക... എത്ര അവഗണിച്ചാലും പറമ്പിൽ നിറഞ്ഞുകായ്ക്കുന്ന ഫലവൃക്ഷം. കൊവിഡിനെ തുടർന്ന് നാടൊട്ടാകെ അടച്ചുപൂട്ടി, വിപണികളിലും കടുത്ത നിയന്ത്രണം വന്നതോടെ മലയാളി നേരെ ചെന്നത് തൊടിയിൽ തിമർത്ത് കായ്ച്ച് നിൽക്കുന്ന പ്ലാവിലേക്കാണ്. ചക്ക (Jack fruit) കൊണ്ട് എന്തെല്ലാം രുചികളും വിഭവങ്ങളും തയ്യാറാക്കാമോ അവയെല്ലാം നമ്മൾ പരീക്ഷിച്ച് നോക്കി. സ്വാദിൽ മാത്രമല്ല, പാർശ്വഫലങ്ങൾ വിരളമെന്നതിനാലും, ആരോഗ്യമേന്മകൾ സമൃദ്ധമെന്നതിനാലും ചക്ക മലയാളിയുടെ പ്രിയപ്പെട്ട ഫലം തന്നെ.
നമ്മുടെ അയൽപക്കകാരായ തമിഴ്നാടിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. 2018ൽ കേരള സർക്കാരും ചക്കയെ ഔദ്യോഗിക ഫലമായി (State fruit) പ്രഖ്യാപിച്ച് ഈ ഫലത്തിന് സവിശേഷമായ സ്ഥാനം നൽകി.

പൊട്ടാസ്യത്തിന്റെയും ഫൈബറിന്റെയും കലവറയായ ചക്ക പലവിധ രോഗങ്ങൾക്കും പ്രതിവിധിയാണെന്നും കണക്കാക്കപ്പെടുന്നു. മറ്റ് പഴങ്ങളുമായി നോക്കുമ്പോൾ, ചക്കയിൽ താരതമ്യേന രോഗങ്ങൾ ബാധിക്കുന്നതും കുറവാണ്.

ബന്ധപ്പെട്ട വാർത്തകൾ:  ചക്ക കഴിച്ചയുടൻ ഇവ കഴിച്ചാൽ പ്രശ്നമാകും

അതായത്, ഫ്രൂട്ട് ഫ്ലൈയുടെ ആക്രമണവും ബാര്‍ക്ക് ബോറെര്‍ എന്ന കീടത്തിന്റെ ആക്രമണവും ഒഴിച്ചാൽ വലിയ രീതിയിൽ രോഗങ്ങൾ ചക്കയെ ബാധിക്കാറില്ല. മഴക്കാലത്ത് പ്ലാവിനെ ആക്രമിക്കുന്ന ഫംഗല്‍ പിങ്ക് എന്ന രോഗവും അപൂർവ്വമായി കാണപ്പെടുന്നു.

ചക്കയിലെ പുതിയ രോഗം (New fungal disease in jack fruit)

എന്നാൽ ഏറ്റവും പുതിയതായി വരുന്ന റിപ്പോർട്ടുകളിൽ ചക്കയിൽ ഒരു ഫംഗൽ രോഗം കാണപ്പെടുന്നു എന്നതാണ്. കരമനയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി (കെഎയു) സ്ഥാപനമായ സംയോജിത ഫാമിംഗ് സിസ്റ്റംസ് റിസർച്ച് സ്‌റ്റേഷനിലെ (ഐഎഫ്‌എസ്‌ആർഎസ്) ഗവേഷകർ ചക്കയിൽ പുതിയൊരു ഫംഗസ് രോഗത്തിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തി.
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് ശേഖരിച്ച മൂപ്പെത്തിയ ചക്കയുടെ സാമ്പിളുകളിലാണ് രോഗം ബാധിച്ചത്.

ഇന്ത്യയിൽ ചക്കയിൽ (ആർട്ടോകാർപസ് ഹെറ്ററോഫില്ലസ്) അഥേലിയ റോൾഫ്‌സി എന്ന കുമിൾ മൂലമുണ്ടാകുന്ന പഴങ്ങൾ ചീഞ്ഞഴുകുന്നത് ഇതാദ്യമാണെന്ന് ഐഎഫ്എസ്ആർഎസ് അസിസ്റ്റന്റ് പ്രൊഫസർ സജീന എ വ്യക്തമാക്കി. മണ്ണിൽ പരത്തുന്ന കുമിൾ രോഗകാരിയായ Athelia rolfsii നിരവധി വിളകൾക്ക് ഗുരുതരമായി ഭീഷണി ഉയർത്തുന്നു.

അതിനാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ ഫംഗൽ ആക്രമണം പ്രാധാന്യത്തോടെ കാണേണ്ടതുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന വിവിധ വിളകളെ ആക്രമിക്കുന്ന കുമിൾ രോഗാണുവാണ് അഥേലിയ റോൾഫ്സി. എന്നാൽ രാജ്യത്ത് ചക്കയിൽ ഇത് ആദ്യമായാണ് കീടബാധ റിപ്പോർട്ട് ചെയ്യുന്നത്. പഴുക്കാത്ത ചക്കയിലാണ് ഈ ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പഴുത്ത ചക്കയെ ഇത് ബാധിക്കില്ലെന്നും ഡോ. സജീന പറയുന്നു. അതേ സമയം, ചക്കയെ ബാധിക്കുന്ന Athelia rolfsii കീടത്തെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിൽ IFSRS ഗവേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: New Fungal Diseases Found In Kerala's Jackfruits, Is The First Case In The Country
Published on: 24 July 2022, 06:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now