- പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പുതിയ ഗഡു മെയ് 31-ന് അക്കൗണ്ടിലെത്തുമെന്ന് റിപ്പോർട്ടുകൾ. കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ 11-ാം ഗഡുവിന് eKYC പൂർത്തിയാക്കണമെന്ന് നിബന്ധനയുണ്ട്. പദ്ധതിയുടെ അവസാന ഗഡു 2022 ജനുവരി 1 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്.
- കന്നുകാലികള്‍ക്ക് നൂതന തിരിച്ചറിയല്‍ മാര്‍ഗമായ മൈക്രോചിപ്പിങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പത്തനംതിട്ട ഓമല്ലൂര്‍ എ ജി റ്റി ഓഡിറ്റോറിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. സംസ്ഥാന സര്‍ക്കാരിന്റെ കേരള പുനര്‍ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ മൃഗസംരക്ഷണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: LPG Price Latest: ഈ തീയതിയ്ക്കുള്ളിൽ സിലിണ്ടർ വാങ്ങൂ, വില കൂടാൻ സാധ്യത!
- 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും കൈകോർത്ത് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു.
- സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കൃഷിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഒരു സെന്റ് ഭൂമിപോലും തരിശു കിടക്കാന്‍ ഇടയാകരുതെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിലെ മത്സ്യകൃഷിയുടെ വിളവെടുപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം, മാവേലിക്കര തെക്കേക്കര പഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നെല്‍കൃഷിക്കാണ് സര്‍ക്കാര്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്. നെല്‍കൃഷി ചെയ്യാന്‍ കഴിയാത്ത ഇടങ്ങളില്‍ പച്ചക്കറിയും മറ്റിനങ്ങളും കൃഷി ചെയ്യണം. ഇത്തരം കൃഷികളൊന്നും സാധ്യമല്ലാത്ത വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ മത്സ്യകൃഷിക്കായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: അക്വാകള്‍ച്ചര്‍ മേഖലയില്‍ സ്‌റ്റൈപെന്റോടുകൂടിയ സംരംഭകത്വ പരിശീലനം
- വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റിന്റെയും, നാഷണൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസിന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ, സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. 15 ദിവസത്തെ സൗജന്യ പരിശീലന ക്ലാസാണിത്. ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന കേരളത്തിലെ എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ തെരഞ്ഞെടുത്ത 50 യുവതി, യുവാക്കൾക്ക് സ്റ്റൈപെന്റോട് കൂടി പങ്കെടുക്കാം. ജൂൺ 15 മുതൽ ജൂലൈ 1 വരെയും ജൂലൈ 4 മുതൽ 21 വരെയും കളമശ്ശേരി കീഡ് കാമ്പസിൽ വെച്ച് രണ്ട് ബാച്ചുകളിലായാണ് പരിശീലനം. താൽപ്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് സന്ദർശിച്ച് ജൂൺ 9ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0 4 8 4 - 2 5 3 2 8 9 0 അല്ലെങ്കിൽ 9 6 0 5 5 4 2 0 6 1 എന്ന നമ്പരിൽ ബന്ധപ്പെടുക.
- കല്ലിയൂർ പഞ്ചായത്തിലെ വെള്ളായണി പണ്ടാരകരി ബണ്ട് നിർമാണ ഉദ്ഘാടനം ബഹു ex MP സുരേഷ് ഗോപി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് K K Chandhu Krishna, ബ്ലോക്ക് മെമ്പർ ജയലക്ഷ്മി ലതകുമാരി, വൈസ് പ്രസിഡൻറ് Saritha Alosh, വാർഡ് മെമ്പർമാരും പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സൗജന്യ സർട്ടിഫിക്കേഷൻ ഓൺലൈൻ കോഴ്സുകൾ
- ഗുരുഗ്രാം ആസ്ഥാനമായുള്ള ബി2ബി അഗ്രിടെക് സ്റ്റാർട്ടപ്പ് ബിജാക്കിന്റെ സഹസ്ഥാപകൻ നിഖിൽ ത്രിപാഠി ഫോർബ്‌സ് 30 അണ്ടർ 30 ഏഷ്യാ പട്ടികയിൽ ഇടംനേടി. ഇന്ത്യയുടെ കാർഷിക മൂല്യ ശൃംഖലയിലുടനീളമുള്ള വിതരണക്കാർക്കും ഉപഭോക്താക്കൾക്കും വേണ്ടിയുള്ള ഒരു ബിസിനസ് 2 ബിസിനസ് വിപണിയാണ് Bijak.
- കേരളത്തിൽ 12 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്കും ജൂൺ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിൽ അടുത്ത 2-3 ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: PM Cares for Children Scheme: പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും; കേരളത്തിലെ കുട്ടികൾക്കും ആനുകൂല്യം