ഏപ്രില്‍ 20 മുതൽ അടിസ്ഥാന മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍.രാജ്യത്തെ കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലകളുടെ സമ്പൂര്‍ണപ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് ഈ മാസം 20 മുതല്‍ ഇളവ് നല്‍കുന്നത്. .ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് സമയനിയന്ത്രണം ഇല്ല.റേഷൻ കടകൾ, പഴം–പച്ചക്കറി, പാൽ, പാൽ ഉൽപന്നങ്ങൾ, മത്സ്യ–മാംസം, ശുചിത്വ വസ്തുക്കള്‍ എന്നിവ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്ക് ഉൾപ്പെടെ സമയനിയന്ത്രണമില്ലാതെ സാധാരണഗതിയിൽ പ്രവർത്തിക്കാം.ജനങ്ങളുടെ ദൈനംദിന ജീവതത്തെയും അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന മേഖലകളിൽ കോവിഡ് ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചത്..കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങൾ ഉണ്ടാകില്ല.കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. കാര്‍ഷിക ചന്തകള്‍ക്കും പ്രവര്‍ത്തിക്കാം.റബര്‍, തേയില, കശുവണ്ടി തോട്ടങ്ങള്‍ക്കും ഇവയുടെ സംസ്കരണ കേന്ദ്രങ്ങള്‍ക്കും അമ്പത് ശതമാനം തൊഴിലാളികളോടെ പ്രവര്‍ത്തിക്കാം.കാര്‍ഷികമേഖലയില്‍, ഉല്‍പാദനം സംഭരണം, വിപണനം വളം-കീശനാശിനി-വിത്ത് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
English Summary: New lock down guidelines: Central Government gave more concession to agriculture sector
Published on: 16 April 2020, 01:03 IST