പശ്ചിമ ഘട്ടത്തില്‍ നിന്നും രണ്ട് പുതിയ ഇനം സസ്യങ്ങളെ കൂടി കണ്ടെത്തി .തിരുവനന്തപുരം ജവാഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തിയത്. ഇടുക്കിയിലെ വാളറയില്‍നിന്നും കോയമ്ബത്തൂര്‍ ആനമല കടുവസങ്കേതത്തില്‍നിന്നുമാണ് ഇവയെ ഗവേഷകര്‍ കണ്ടെത്തിയത്.
ഇടുക്കി അടിമാലിക്കുസമീപം വാളറയിലെ നിത്യഹരിത വനത്തില്‍നിന്ന് ചേമ്ബ് കുടുംബത്തില്‍ (അരേസിയ) വരുന്ന സസ്യത്തെയാണു കണ്ടെത്തിയത്. വാല്‍പ്പാറയ്ക്കടുത്ത് ആനമല വനത്തില്‍നിന്ന് കുറുഞ്ഞി (അക്കാന്തേസിയ) കുടുംബത്തിലുള്ള സസ്യത്തെയാണു കണ്ടെത്തിയത്. ഡോ. എ. നസറുദ്ദീന്‍, ജി. രാജ്കുമാര്‍, രോഹിത് മാത്യു മോഹന്‍, ടി. ഷാജു, ആര്‍. പ്രകാശ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സസ്യങ്ങളെ കണ്ടെത്തിയത്.
മരങ്ങളിലും മറ്റും പടര്‍ന്ന് വളരുന്ന ചെടിയാണ് ഇടുക്കിയില്‍ കണ്ടെത്തിയത്. പോത്തോസ് ബോയ്സെനസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.പോത്തോസ് കുടുംബത്തില്‍ ലോകത്ത് എഴുപതിലേറെ ഇനം സസ്യങ്ങളുണ്ട്. ഇന്ത്യയില്‍ 11 ഇനമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ ആറെണ്ണം പശ്ചിമഘട്ടത്തിലാണ്. പുതിയ ഇനം വാളറയില്‍ മാത്രമുള്ളതാണ്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇവ വളര്‍ത്തുകയും ടിഷ്യു കള്‍ച്ചറിലൂടെ തൈകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഔഷധമൂല്യം കണ്ടെത്താനുള്ള ഗവേഷണം നടക്കുകയാണ്. അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ തായ് വാനിയയില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.
വാല്‍പ്പാറയ്ക്കടുത്ത് ആനമല വനത്തില്‍നിന്ന് കുറുഞ്ഞി (അക്കാന്തേസിയ) കുടുംബത്തിലുള്ള സസ്യത്തെയാണു കണ്ടെത്തിയത്. നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റിച്ചെടി (റുങ്കിയ ലേറ്റിയര്‍ വാര്‍) പുതിയ ഇനമാണെന്ന് സസ്യവര്‍ഗീകരണ പഠനത്തില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. റുങ്കിയ ആനമലയാന എന്നാണ് പുതിയ ഇനത്തിന്റെ ശാസ്ത്രീയ നാമം. ഇന്ത്യയില്‍ കണ്ടെത്തിയ 15 റുങ്കിയ ഇനങ്ങളില്‍ ഒമ്ബതും തമിഴ്‌നാട്ടിലാണ്. അതില്‍ നാലെണ്ണവും ആനമലയിലാണ്. ഇതിനെ വംശനാശഭീഷണി നേരിടുന്ന ചുവപ്പുപട്ടികയിലാണ് ഐ.യു.സി.എന്‍. ഉള്‍പ്പെടുത്തിയിരുക്കുന്നത്. അന്താരാഷ്ട്ര പ്രസിദ്ധീകരണം പ്ലാന്റ് സയന്‍സ് ടുഡേയില്‍ പഠനം പ്രസിദ്ധീകരിച്ചു.