റേഷന്‍ കാര്‍ഡ് ഇനി സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാണ് ലഭ്യമാകുക, പഴയ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് ആണ് ഇനി ATM കാര്‍ഡ് പോലെ സ്മാര്‍ട്ട് ആകുന്നത്. നവംബര്‍ മുതല്‍ പുതിയ റേഷന്‍ കാര്‍ഡിന്റെ വിതരണം തുടങ്ങാന്‍ ആണ് സര്‍ക്കാരിന്റെ ആലോചന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ പദ്ധതി ആരംഭിച്ചത്. പുതിയ തരം റേഷന്‍ കാര്‍ഡിനായി നമ്മള്‍ ഓണ്‍ലൈന്‍ ആയോ അല്ലെങ്കില്‍ സിവില്‍ സപ്ലൈസ് ഓഫീസുകള്‍ മുഖേനയോ അപേക്ഷിക്കണം.
സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പാന്‍ കാര്‍ഡും, എടിഎം കാര്‍ഡും പോലെ പ്ലാസ്റ്റിക് നിര്‍മിതമായ കാര്‍ഡ് ആയിരിക്കും. കാര്‍ഡിന്റെ മുന്‍വശത്ത് കാര്‍ഡ് ഉടമയുടെ പേരും ഫോട്ടോയും ഒരു ക്യൂ ആര്‍ കോഡും ഉണ്ടാകും. കൂടാതെ കാര്‍ഡിനു പിന്‍വശത്തായി റേഷന്‍ കടയുടെ നമ്പര്‍, പ്രതിമാസ വരുമാനം, തുടങ്ങിയ വിവരങ്ങളും വീട് വൈദ്യുതീകരിച്ചിട്ടുണ്ടോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കടയുടമയ്ക്ക് കാര്‍ഡില്‍ രേഖപ്പെടുത്താനുള്ള പ്രത്യേകം ഇടം ഉണ്ടാകില്ല എന്നതൊക്കെയാണ് പുതിയ റേഷന്‍ കാര്‍ഡിന്റെ സവിശേഷതകള്‍.
നവംബര്‍ ഒന്നു മുതല്‍ പുതിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസിലോ സിവില്‍ സര്‍വീസ് പോര്‍ട്ടലിലോ പുതിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കണം. ഇതിന് 25 രൂപയാണ് ഫീസ് കൊടുക്കേണ്ടത്. കാര്‍ഡിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ സിവില്‍ സപ്ലൈസ് വെബ്‌സൈറ്റില്‍ നിന്ന് പിഡിഎഫ് പ്രിന്റ് എടുത്തും സപ്ലൈ ഓഫീസില്‍ നിന്ന് കാര്‍ഡ് നേരിട്ട് കൈപ്പറ്റിയും ഉപയോഗിക്കാനാകും.
ചില മാറ്റങ്ങളോടെയാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നത്. എടിഎം കാര്‍ഡിന്റെ വലുപ്പത്തിലേയ്ക്ക് മാറുന്നതോടെ കാര്‍ഡ് സൂക്ഷിച്ചു വയ്ക്കാന്‍ ഏറെ എളുപ്പമാണ്. ബുക്ക് പോലെ എപ്പോഴും കൊണ്ട് നടക്കേണ്ട, സാധാരണ പേഴ്സില്‍ വെക്കാം. കൂടാതെ ഇത് തിരിച്ചറിയല്‍ കാര്‍ഡായി എടുക്കാനും പറ്റും. പുതിയ കാര്‍ഡ് വരുന്നതോടെ റേഷന്‍ കടകളിലുള്ള ഇ - പോസ് യന്ത്രങ്ങളില്‍ ക്യൂ ആര്‍ കോഡ് സ്‌കാനറും ഉണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ
റേഷൻ കാർഡുമായി ബന്ധപ്പെട്ട 7 ചോദ്യങ്ങളും 7 ഉത്തരങ്ങളും
റേഷൻ കാർഡ് സംബന്ധിച്ച - വിവരങ്ങൾ
വാടക വീട്ടിലുള്ളവർക്കും ഇനി റേഷൻ കാർഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമൻ