കോവിഡ് -19 ന്റെ XXB വകഭേദം ഏകദേശം 17 രാജ്യങ്ങളിൽ അതിവേഗം പടരുന്നതിനാൽ, ചില രാജ്യങ്ങൾ "മറ്റൊരു അണുബാധ തരംഗം" കണ്ടേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ ആശങ്കപ്പെട്ടു. ഈ പുതിയ വകഭേദങ്ങൾ വൈദ്യശാസ്ത്രപരമായി കൂടുതൽ ഗുരുതരമാണെന്ന് സൂചിപ്പിക്കുന്ന ഡാറ്റകളൊന്നും നിലവിൽ ഒരു രാജ്യത്തുനിന്നും ഇല്ലെന്ന് അവർ വ്യക്തമാക്കി. വികസ്വര രാജ്യങ്ങളുടെ വാക്‌സിൻ മാനുഫാക്‌ചേഴ്‌സ് നെറ്റ്‌വർക്കിന്റെ (ഡിസിവിഎംഎൻ) വാർഷിക പൊതുയോഗത്തിൽ വ്യാഴാഴ്ച പൂനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡോ.സൗമ്യ സ്വാമിനാഥൻ. ഒമൈക്രോണിന് 300-ലധികം ഉപ വകഭേദങ്ങളുണ്ട്. ഇപ്പോൾ പരിഗണിക്കുന്നത് XBB ആണ്, ഇത് ഒരു പുനഃസംയോജന വൈറസാണ്. മുൻപ് പല പുനഃസംയോജന വൈറസുകൾ കണ്ടിരുന്നു.
എന്നാൽ ഇത് വളരെ പ്രതിരോധശേഷിയുള്ളതാണ്, അതായത് ആന്റിബോഡികളെ മറികടക്കാൻ ഇതിന് കഴിയും. XBB കാരണം ചില രാജ്യങ്ങളിൽ അണുബാധയുടെ മറ്റൊരു തരംഗം കാണാനിടയുണ്ട്, ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. BA.5, BA.1 എന്നിവയുടെ പുതിയ ഡെറിവേറ്റീവുകളും അവർ ട്രാക്ക് ചെയ്യുന്നുണ്ടെന്ന് സ്വാമിനാഥൻ പറഞ്ഞു. വൈറസ് പരിണമിക്കുമ്പോൾ, അത് കൂടുതൽ കൂടുതൽ പകരാൻ സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി. ഇപ്പോൾ, ഈ പുതിയ സബ് വേരിയന്റുകൾ കൂടുതൽ ക്ലിനിക്കലിയായി ഗുരുതരമാണെന്ന് നിർദ്ദേശിക്കാൻ ഒരു രാജ്യത്തുനിന്നും ഡാറ്റകളൊന്നുമില്ല, എന്ന് അവർ വ്യക്തമാക്കി.
സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിച്ച ഡോ സ്വാമിനാഥൻ, നിരീക്ഷണവും ട്രാക്കിംഗുമാണ് ഇപ്പോഴത്തെ പ്രധാന ഘട്ടങ്ങളെന്ന് പറഞ്ഞു. വൈറസ് നെ നിരീക്ഷിക്കുന്നതും ട്രാക്കുചെയ്യുന്നതും ഇനിയും തുടരേണ്ടതുണ്ട്. രാജ്യത്തുടനീളം ടെസ്റ്റിംഗ് കുറഞ്ഞു, കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീനോമിക് നിരീക്ഷണവും കുറഞ്ഞതായി കണ്ടു. ജീനോമിക് നിരീക്ഷണത്തിന്റെ ഒരു തന്ത്രപരമായ സാമ്പിളെങ്കിലും നിലനിർത്തേണ്ടതുണ്ട്, അതു ചെയ്യുന്നതു വഴി പുതിയ വേരിയന്റുകൾ ട്രാക്കുചെയ്യുന്നത് തുടരാനാകും എന്ന് അവർ നിർദേശിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കോവിഡ് ബാധിച്ചിട്ടുണ്ടോ? പല അവയവങ്ങൾക്കു വേഗത്തിൽ പ്രായമാകുമെന്ന് കണ്ടെത്തൽ