നിപ്പ ഭീതിയിൽ റംബൂട്ടാൻ വിപണി. പഴംതീനി വവ്വാലുകൾ കഴിക്കുമെന്ന ആശങ്ക കാരണം റംബൂട്ടാൻ പറിച്ചെടുക്കാൻ കച്ചവടക്കാർ തയാറാകുന്നില്ല.റാന്നി ജില്ലയിലെ പ്രധാന കൃഷിയാണ് റംബൂട്ടാൻ.സാധാരണ മരങ്ങൾ പൂത്തു തുടങ്ങിയപ്പോൾ തന്നെ കച്ചവടക്കാർ നാട്ടിൻപുറങ്ങളിലെത്തിയിരുന്നു.മൊത്തത്തിൽ വില ഉറപ്പിച്ച് മുൻകൂർ പണവും നൽകിയാണ് അവർ മടങ്ങിയത്. കിളികളിലും വവ്വാലുകളിലും നിന്ന് പഴങ്ങളെ സംരക്ഷിക്കാനായി പിന്നീട് വലയുമിട്ടു. കായ്കൾ പഴുത്തു തുടങ്ങിയപ്പോഴാണ് നിപ്പ ഭീതി വീണ്ടും ഉയർന്നത്. ഇതാണ് കച്ചവടക്കാരെ പിന്തിരിപ്പിക്കുന്നത്.
ഉടമകൾക്കു നൽകുന്ന പണത്തിനു പുറമേ കായ്കൾ പറിച്ചെടുക്കാൻ ചെലവാകുന്ന തുക കൂടി നഷ്ടപ്പെടാമെന്നാണ് .കച്ചവടക്കാർ പറയുന്നത്. പുറംനാടുകളിൽ പഴങ്ങൾക്കു പ്രിയമില്ലാതെ വരുമെന്നും അവർ പറയുന്നു.വിപണിയിൽ പഴങ്ങളെത്തിച്ചാൽ വിൽപന നടക്കാനിടയില്ല. മുൻപും ഇതേ സ്ഥിതി നേരിട്ടിരുന്നു.