എറണാകുളം: ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി അങ്കമാലി കാർഷിക ബ്ലോക്കിൽ മികച്ച രീതിയിൽ മുന്നേറുകയാണ്. പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി 499 ഹെക്ടർ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. നെല്ല്, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, വാഴ എന്നിവയാണ് കൃഷി ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ബന്ധപ്പെട്ട വാർത്തകൾ: ഇനി കിഴങ്ങു വർഗ്ഗങ്ങൾ കൃഷി ചെയ്യാനുള്ള കാലം
അങ്കമാലി കാർഷിക ബ്ലോക്കിൽ പദ്ധതിയുടെ ഭാഗമായി 265 ഹെക്ടറിലാണ് നെല്ല് കൃഷി ആരംഭിച്ചിരിക്കുന്നത്. അങ്കമാലി നഗരസഭ,കാഞ്ഞൂർ,കറുകുറ്റി പഞ്ചായത്തുകളിലായി 40 ഹെക്ടറിലും, മലയാറ്റൂർ,തുറവൂർ പഞ്ചായത്തുകളിലായി 30 ഹെക്ടറിലും, കാലടി ഗ്രാമപഞ്ചായത്തിൽ 35 ഹെക്ടറിലും, മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ 25 ഹെക്ടറിലും, അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ 18 ഹെക്ടറിലും, മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ ഏഴ് ഹെക്ടറിലുമാണ് നെൽകൃഷി ആരംഭിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി കൃഷിയിൽ ഈ ടിപ്സ് ചെയ്ത് നോക്കൂ.
ബ്ലോക്കിൽ ആകെ 42 ഹെക്ടറിലാണ് പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. മലയാറ്റൂർ ഗ്രാമപഞ്ചായത്തിൽ ഏട്ട്, കറുകുറ്റി ഗ്രാമപഞ്ചായത്ത് ഏഴ് , കാലടി,മഞ്ഞപ്ര പഞ്ചായത്തുകളിൽ ആറ് , കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് നാല് , മൂക്കന്നൂർ തുറവൂർ അയ്യമ്പുഴ പഞ്ചായത്തുകളിൽ മൂന്ന് ഹെക്ടറുകളിലും അങ്കമാലി നഗരസഭയിൽ രണ്ട് ഹെക്ടറിലുമാണ് പച്ചക്കറികൃഷി ആരംഭിച്ചിരിക്കുന്നത്.
112 ഹെക്ടറിലാണ് ബ്ലോക്ക് പ്രദേശത്ത് വാഴ കൃഷി ആരംഭിച്ചിരിക്കുന്നത്. കാലടി, കാഞ്ഞൂർ, മഞ്ഞപ്ര ഗ്രാമപഞ്ചായത്തുകളിലായി 15 ഹെക്ടറും, കറുകുറ്റി, മലയാറ്റൂർ ഗ്രാമപഞ്ചായത്തുകളിൽ 16 ഹെക്ടറും,തുറവൂർ ഗ്രാമപഞ്ചായത്തിൽ ഒൻപത് ഹെക്ടറിലും, അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ 10 ഹെക്ടറിലും, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്, അങ്കമാലി നഗരസഭ എന്നിവിടങ്ങളിലായി എട്ട് ഹെക്ടറിലും കൃഷി ആരംഭിച്ചിട്ടുണ്ട്.
80 ഹെക്ടറിലാണ് കിഴങ്ങ് വർഗ്ഗങ്ങൾ കൃഷി ചെയ്യുന്നത്. കറുകുറ്റി, മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ 12 ഹെക്ടറിലും, മലയാറ്റൂർ ഗ്രാമപഞ്ചായത്തിൽ 11 ഹെക്ടറിലും, കാലടി ഗ്രാമപഞ്ചായത്തിൽ 10 ഹെക്ടറിലും, അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ എട്ട് ഹെക്ടറിലും, തുറവൂർ ഗ്രാമപഞ്ചായത്തിൽ ഏഴ് ഹെക്ടറിലും, മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ ആറ് ഹെക്ടറിലും, അങ്കമാലി നഗരസഭയിൽ അഞ്ച് ഹെക്ടറിലും വീതമാണ് കിഴങ്ങുവർഗ്ഗങ്ങൾ കൃഷി ചെയ്യുന്നത്.