Updated on: 30 January, 2024 10:56 PM IST
മൃഗങ്ങളോടുള്ള ക്രൂരത പാടില്ല : മന്ത്രി ജെ ചിഞ്ചുറാണി

കൊല്ലം: മൃഗങ്ങളോട് ഒരുതരത്തിലുമുള്ള ക്രൂരത പാടില്ലെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. രാമവര്‍മ ക്ലബ്ബില്‍ ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല സെമിനാറും സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

അരുമ മൃഗങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. വെറ്ററിനറി ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങളാണ് ജന്തുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്നത്. 

പറവകള്‍ക്ക് ജലം നല്‍കുന്നതിനുള്ള മണ്‍പാത്രം പ്രതീകാത്മകയായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ ഡി ഷൈന്‍കുമാറിന് മന്ത്രി കൈമാറി. തുടര്‍ന്ന് ചിത്രരചന, ക്വിസ്, ഉപന്യാസം, പ്രസംഗം എന്നീ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എസ്. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ റെയ്‌നി ജോസഫ്, മൃഗക്ഷേമ ബോര്‍ഡ് അംഗം മരിയ ജേക്കബ്, പി എസ് ശ്രീകുമാര്‍, അജിത് ബാബു, ആര്‍ വേണുഗോപാല്‍, കെ ജി പ്രദീപ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: No cruelty to animals: Minister J Chinchurani
Published on: 30 January 2024, 10:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now