ബി ടി ആർ രേഖയിൽപാടമായി രേഖപ്പെടുത്തിയ സ്ഥലങ്ങൾ കരഭൂമിയാക്കുമെന്നപ്രചരണം തെറ്റാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന 2008 ആഗസ്റ്റ് 12 മുതൽ നെൽകൃഷി ചെയ്തുവരുന്നതും നെൽകൃഷിക്ക് അനുയോജ്യമാണെങ്കിലും തരിശിടുന്നതുമായ എല്ലാത്തരം നിലവും സംസ്ഥാനത്ത് സംരക്ഷിക്കുന്നുണ്ട്.
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കേണ്ടവയും ബി ടി ആർ രേഖയിൽ പാടമായി രേഖപ്പെടുത്തിയതുമായ നെൽവയലുകൾ കരഭൂമിയാക്കുന്നതിന് സംസ്ഥാനത്ത് യാതൊരു വ്യവസ്ഥയും ഇല്ലെന്നുംമറിച്ചുള്ള പ്രചാരണം തെറ്റാണെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
The Deputy Director of Agriculture said that there was no provision in the state for land reclamation of paddy fields which should be included in the data bank and recorded as field in the BTR record, otherwise the propaganda was wrong.