മഴയെത്തി മഴക്കാലമായി വേനൽ ചൂടിന്റെ അധികാഠിന്യത്തിൽ നിന്ന് തിരിച്ച് വന്ന ജനങ്ങൾക്ക് .മറ്റൊരു ഭീതിയുമായാണ് വൈറസ് പനികൾ കടന്ന് വരുന്നത് . മാധ്യമങ്ങൾ ഇവയ്ക്ക് പൊടിപ്പും തൊങ്ങലും വയ്ക്കുമ്പോൾ ജനങ്ങളുടെ ഭീതി ഇരട്ടിയാവുകയാണ് .നിപാ വൈറസ് ആണ് ഇപ്പോൾ ജനങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നത് .നിപാ വൈറസ് തികച്ചും ഭീതി പേടേണ്ട ഒന്നല്ല . നിപ പടരുന്ന കാരണങ്ങളെ പറ്റി കൃത്യമായ അറിവില്ലായ്മയാണ് ജനങ്ങളിൽ ഭീതിക്ക് കാരണമാകുന്നത് .സമൂഹ മാധ്യമങ്ങളിൽ വൈറസ് ബാധയെ കുറിച്ചും ഇത് ബാധിച്ചവരെ പറ്റിയും മരണങ്ങളെക്കുറിച്ചും ഉള്ള ചർച്ചകൾ ഭീതി വർദ്ധിപ്പിക്കുന്നുണ്ട് . എന്നാൽ നിപാ വൈറസ് ഏത് തരത്തിൽ എങ്ങനെ പകരുന്നു എന്നതിനെ കുറിച്ച് ഒരു മുൻകരുതൽ ഗവൺമെന്റ് വഴിയും ആരോഗ്യ കേന്ദ്രങ്ങളലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഏറ്റവും വേഗത്തിൽ ചെയ്യാനുള്ളത് .നിപയെ പറ്റിയുള്ള ഒരു ഭീതി നിലനി ൽക്കുന്ന സാഹചര്യത്തിൽ ഏത് പനിയും നിപ യാണെന്ന് കരുതി പ രിഭ്രാന്തി പേടേണ്ടതില്ല .ഏത് പനി വന്നാലും ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ പോയി രോഗാവസ്ഥ സ്ഥീരീകരിക്കേണ്ടതാണ്
നിപാ വൈറസ് സാധാരണ മൃഗങ്ങളിൽ കാണുന്ന വൈറസ് ആണ് .ഇത് സാധാരണയായി മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കാണ് പടരുന്നത് .നി പാ വൈറസ് പന്നികളിലും മുയലുകളിലും പഴം തീനി വവ്വാലുകളിലുമാണ് കാണപ്പെട്ടിട്ടുള്ളത് .വൈറസ് ബാധയുള്ള മൃഗങ്ങളുടെ ശ്രവങ്ങൾ മനുഷ്യനിലേക്ക് വെള്ളത്തിലൂടെയും മറ്റ് ഭക്ഷണങ്ങളിലൂടെയുമാണ് എത്തുന്നത് .കേരളത്തിൽ വൈറസ് ബാധ വച്ചാലുകളിൽ നിന്നാണ് എന്ന് കണ്ടെത്തിയിരിക്കുന്നത് സ്ഥിരീകരിച്ചത് .വവ്വാലുകൾ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി കഴിക്കുന്നതിലൂടെയും അവയുടെ വിസർജ്യങ്ങൾ വഴി വെള്ളത്തിലൂടെയുമാണ് ഇത് പകരുന്നത് . എല്ലാ വവ്വാലുകളിലും വൈറസുകൾ കാണുകയില്ല എന്നത് മനസ്സിലാക്കേണ്ടതാണ് . ഇതിന്റെ ലക്ഷണങ്ങൾ കടുത്ത പനി തലവേദന വെളിച്ചത്തിലേക്ക് നോക്കുമ്പോൾ ഭീതി പെരുമാറ്റ രീതിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഇവയാണ് . രോഗം പടരാതിരിക്കാനായി രോഗികളെ പരിപാലിക്കുമ്പോൾ തീർത്തും നിശ്ചിതം അകലം പാലിക്കണം രോഗികളെ മാറ്റി താമസിപ്പിക്കണം .പരിചരിക്കുന്നവർ N 97 മസ്ക്കുകൾ ഉപയോഗിക്കണം .നി പാ വൈറസ് മൂലം മരിച്ചവരുടെ മൃതദേഹം Closed bagകളിൽ മറവ് ചെയ്യ ണം . ചൂടുള്ള അവസ്ഥയിൽ വൈറസ് കൾക്ക് നിലനിൽപില്ല അതിനാൽ തിളപ്പിച്ചു വെള്ളം കുടിക്കാം .നി പാ വൈറസ് രോഗികൾക്ക് സ്വാന്തനവും സ്നേഹത്തോടുള്ള പരിചരണമാണ് കൊടുക്കേണ്ടത് .