നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽവന്ന 2008 ഓഗസ്റ്റ് 12-നുശേഷം വാങ്ങിയ വയലുകളിൽ വീടുനിർമിക്കാൻ അനുമതി നൽകില്ല. ഉടൻ തന്നെ ഇത് പൊതുനിർദേശമായി പുറത്തിറങ്ങും.കോർപറേഷനുകളിലും നഗരസഭകളിലും അഞ്ചുസെൻറും പഞ്ചായത്തുകളിൽ 10 സെന്റും വീടുനിർമിക്കാനുപയോഗിക്കാമെന്നാണ് നിയമത്തിലുള്ളത്.എന്നാൽ, 2008-നുശേഷം വയലുകളും തണ്ണീർത്തടങ്ങളും വാങ്ങിയവർക്ക് ഈ ഇളവ് ബാധകമാണോ എന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല.തൃശ്ശൂർ പ്രിൻസിപ്പൽ കൃഷിഓഫീസർ ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറൽ ഓഫീസിനോട് നിയമോപദേശം തേടിയിരുന്നു..ഇതിനുള്ള മറുപടിയിലാണ് 2008-നുശേഷം വയൽ വാങ്ങിയവർക്ക് വീട് നിർമിക്കാൻ അനുമതി നൽകരുതെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പറഞ്ഞത്.
വയലിന്റെ ഉടമയ്ക്കും കർഷകനുമാണ് നിയമത്തിൽ ഇളവുള്ളത്. നിയമം നിലവിൽവന്ന ദിവസംവരെ വയൽ ഉള്ളവരേ ‘ഉടമ’ എന്ന നിർവചനത്തിൽ വരുകയുള്ളൂവെന്നും ഇതിൽ പറയുന്നു.അവശേഷിക്കുന്ന നെൽവയലുകൾ നിലനിർത്തുന്നതിനാണ് നിയമം നിർമിച്ചത്. 2008-നുശേഷം നെൽവയൽ വാങ്ങിയവർക്ക് ഇളവ് നൽകിയാൽ, വ്യാപകമായി ദുർവിനിയോഗം .ചെയ്യപ്പെടുമെന്നും വലിയ വയലുകൾ തുണ്ടുകളാക്കി വിറ്റ് വീടിന് അനുമതി നേടുമെന്നും അദ്ദേഹം പറയുന്നു.