1. പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും ഇന്ത്യന്‍ബാങ്കും സംയുക്തമായി 2024 ജനുവരി 24 ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.രാവിലെ 10 മുതൽ കാവുംഭാഗം ആനന്ദ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള പ്രവാസികൾക്ക് സ്ക്രീനിൽ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്തു പങ്കെടുക്കാം.
കൂടുതൽ അറിയുന്നതിന്: https://youtu.be/iK6rHhsA6Gg?si=hVncn5ul8zjqZrzm
2. ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സംഘടിപ്പിച്ചു. പൊതുവിതരണവുമായി ബന്ധപ്പെട്ടു സാധാരണക്കാരായ ജനങ്ങളുടെ പരാതികളും നിർദേശങ്ങളും കേൾക്കുന്നതിനും അടിയന്തര പരിഹാരം കാണുന്നതിനുമായാണ് എല്ലാ മാസവും ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കുന്നത്. റേഷൻ വിതരണവുമായി ബന്ധപ്പെട്ടും സപ്ലൈകോ സേവനങ്ങൾ സംബന്ധിച്ചുമുള്ള പരാതികളും ലഭിച്ചിരുന്നു. ഇവ അടിയന്തരമായി പരിഹരിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു മന്ത്രി നിർദേശങ്ങൾ നൽകി. ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച പരാതികളും അടിയന്തരമായി പരിശോധിച്ചു തുടർ നടപടികൾക്കു ബന്ധപ്പെട്ട വിഭാഗങ്ങൾക്കു കൈമാറും.
3. അഗ്രി ഹോർട്ടിക്കോർപ്പ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടക്കുന്ന പുഷ്പമേളയുടെ ഉദ്ഘാടനം 2024 കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ജനുവരി 18 മുതൽ 28 വരെ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് പുഷ്പമേള നടക്കുന്നത്.
4. കോഴിക്കോട് ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കർഷകരുടെ വിളകളും മൂല്യ വർധിത ഉൽപ്പന്നങ്ങളും വ്യാപാര മേഖലയെ പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനുമായി B2B മീറ്റ് സംഘടിപ്പിക്കുന്നു. കാർഷിക മേഖലയിലെ ഉൽപ്പാദകരെയും, ഉത്പന്നങ്ങൾ സംഭരിക്കുന്ന വ്യക്തികളെയും, സ്ഥാപനങ്ങളെയും ഉൾകൊള്ളിച്ചുകൊണ്ടാണ് B2B മീറ്റ് സംഘടിപ്പിക്കുന്നത്. കൃഷി - കൃഷി അനുബന്ധ മേഖലയിലെ ഉൽപ്പാദകർക്കും മൂല്യ വർധിത സംരംഭകർക്കും ഉത്പന്നങ്ങൾ ആവശ്യമായ വ്യാപാരികൾക്കും ഈ മാസം 28 നകം സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൃഷി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ് ആയ കാർഷിക കേരളത്തിൽ ലിങ്ക് ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു