Updated on: 26 January, 2022 3:02 PM IST
ഫെബ്രുവരിയിലെ ബാങ്ക് അവധി ദിവസങ്ങൾ

ഒമിക്രോൺ വകഭേദം പുതുവർഷത്തിലും കൊവിഡ് ആശങ്കകൾ സൃഷ്ടിച്ചെങ്കിലും മുൻവർഷങ്ങളെ പോലെ അപകടത്തിലേക്ക് നയിക്കില്ലെന്ന സൂചനകളാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പങ്കുവക്കുന്നത്. കൊവിഡിലും അടച്ചുപൂട്ടലിലും തകർന്ന ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ സാമ്പത്തിക ഘടന ഈ വർഷം മുതൽ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷകളുമുണ്ട്. 2022ന്റെ ആദ്യ മാസം പൂർത്തിയാകുകയാണ്. ജനുവരിയിൽ നടത്താനാകാതെ പോയ കാര്യങ്ങൾ ഫെബ്രുവരിയിൽ പൂർത്തിയാക്കാമെന്നും പലരും ഇതിനകം പ്ലാൻ ചെയ്തിട്ടുണ്ടാകാം.

നിങ്ങളുടെ പ്ലാനിൽ സാമ്പത്തിക കാര്യങ്ങളും ബാങ്ക് ഇടപാടുകളും ഉൾപ്പെടുന്നുണ്ടെങ്കിൽ ഫെബ്രുവരിയിൽ ഏതൊക്കെ ദിവസമായിരിക്കും ബാങ്ക് പ്രവൃത്തി ദിവസങ്ങളെന്നത് തീർച്ചയായും അറിഞ്ഞിരിക്കണം. ഫെബ്രുവരി മാസത്തെ ബാങ്ക് അവധി ദിവസങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങളാണ് ചുവടെ വിവരിക്കുന്നത്.

ഫെബ്രുവരിയിലെ ബാങ്ക് അവധി ദിവസങ്ങൾ (Bank Holidays in February)

അടുത്ത മാസം 12 ദിവസങ്ങളിൽ ഇന്ത്യയിൽ ബാങ്കുകൾ അവധിയായിരിക്കും. രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള ലിസ്റ്റാണിത്. എന്നാൽ എല്ലാ ബാങ്കുകൾക്കും ഇത് ബാധകമാകണമെന്നില്ല. ഇവയിൽ പ്രാദേശികമായ വ്യത്യാസങ്ങളുമുണ്ട്.

വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ചില ബാങ്കുകളിൽ അവധി ദിവസം വരുന്നത്. ചില സംസ്ഥാനങ്ങൾക്ക് അഥവാ ചില പ്രത്യേക പ്രദേശങ്ങൾക്ക് എന്ന തരത്തിലും അവധി ദിവസങ്ങളുണ്ട്. എന്നാൽ, ഒരേസമയം അവധിയുള്ള  ചില ദിവസങ്ങളും ഇതിൽപ്പെടുന്നു. അതിനാൽ, നിങ്ങൾ ഇടപാട് നടത്തുന്ന ബാങ്കിൽ ഏതൊക്കെ ദിവസമാണ് അവധി എന്നത് ആദ്യമേ പരിശോധിക്കുക. 

ഫെബ്രുവരിയിലെ അവധി ദിവസങ്ങളുടെ ലിസ്റ്റ് (List of holidays in February)

വരുന്ന ഫെബ്രുവരി മാസത്തിൽ പഞ്ചമി, ഗുരു രവിദാസ് ജയന്തി എന്നിവയുമായി ബന്ധപ്പെട്ട് ബാങ്കുകളിൽ അവധിയായിരിക്കും.

  • ഫെബ്രുവരി 2- സോനം ലോച്ചാർ (സിക്കിമിലെ ഗാങ്ടോക്കിൽ ബാങ്ക് അവധി) 

  • ഫെബ്രുവരി 5- സരസ്വതി പൂജ /ബസന്ത് പഞ്ചമി/ ശ്രീ പഞ്ചമി (കൊൽക്കത്ത, അഗർത്തല, ഭുവനേശ്വർ എന്നിവിടങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും)

  • ഫെബ്രുവരി 6-  ഞായറാഴ്ച

  • ഫെബ്രുവരി 12- രണ്ടാം ശനിയാഴ്ച

ഫെബ്രുവരി 13- ഞായറാഴ്ച
ഫെബ്രുവരി 15- മുഹമ്മദ് ഹസ്രത്ത് അലി ജന്മദിനം/ ലൂയിസ്-നാഗായി-നി (ലഖ്‌നൗ, കാൺപൂർ, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധി)
ഫെബ്രുവരി 16- ഗുരു രവിദാസ് ജയന്തി (ചണ്ഡീഗഢിൽ ബാങ്ക് അവധി)
ഫെബ്രുവരി 18- ഡോൾജത്ര (പശ്ചിമ ബംഗാളിൽ ബാങ്ക് അവധി)

ബന്ധപ്പെട്ട വാർത്തകൾ: കേരള ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് 2022: 7 ഒഴിവുകൾ; 10 ക്ലാസ് യോഗ്യത, ഓൺലൈനായി അപേക്ഷിക്കാം

ഫെബ്രുവരി 19- ഛത്രപതി ശിവാജി മഹാരാജ് ജയന്തി (ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി)
ഫെബ്രുവരി 20- ഞായറാഴ്ച
ഫെബ്രുവരി 26- നാലാം ശനിയാഴ്ച
ഫെബ്രുവരി 27- ഞായറാഴ്ച
നിങ്ങൾ ഇടപാട് നടത്തുന്ന ബാങ്കുകളിലെ പ്രദേശിക അവധി ബാങ്കുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്. ഇതനുസരിച്ച് ബാങ്ക് ആവശ്യങ്ങൾ പൂർത്തിയാക്കാം.

English Summary: Note, Banks Will Not Operate On These Days In February
Published on: 26 January 2022, 02:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now