Updated on: 3 May, 2021 10:58 AM IST
UIDAI allows aadhaar card for new born baby

ഒരാളുടെ ഐഡന്റിറ്റി, വിലാസം എന്നിവ തെളിയിക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. 

അതുകൊണ്ട് തന്നെ രാജ്യത്തെ ഓരോ പൗരനും നിർബന്ധമായും യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) നൽകിയ 12 അക്ക ആധാർ കാർഡ് നമ്പർ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നവജാത ശിശുക്കൾക്കും ആധാർ കാർഡ് നൽകാൻ യുഐ‌ഡി‌എഐ തീരുമാനിച്ചു.

യുഐ‌ഡി‌എ‌ഐ മാനദണ്ഡമനുസരിച്ച് നവജാത ശിശുക്കൾക്ക് ആധാർ കാർഡിന് അപേക്ഷിക്കുമ്പോൾ ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതില്ല. പേര്, വിലാസം തുടങ്ങിയ ഡെമോഗ്രാഫിക് വിശദാംശങ്ങൾ മാത്രം നൽകിയാൽ മതി. കൂടാതെ രക്ഷാകർത്താക്കളുടെ മുഖചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങൾക്കായി ശേഖരിക്കുക. പിന്നീട് കുട്ടിക്ക് അഞ്ച് വയസാകുമ്പോൾ പത്ത് വിരലുകളുടെ ബയോമെട്രിക്കും 15 വയസ് തികയുമ്പോൾ ഫേഷ്യൽ ഫോട്ടോഗ്രാഫിയും രേഖപ്പെടുത്താം.

നവജാത ശിശുക്കൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ആധാർ കാർഡിന് അപേക്ഷിക്കാം. ഓഫ്‌ലൈൻ പ്രോസസ്സിനായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിച്ച് ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകിയാൽ മതി.

നവജാത ശിശുവിന്റെ ആധാർ കാർഡിനായി ഓൺലൈനിൽ എങ്ങനെ അപേക്ഷിക്കാം ?

  • യുഐ‌ഡി‌എഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക (uidai.gov.in)
  • ഹോം പേജിൽ നൽകിയിരിക്കുന്ന 'ആധാർ കാർഡ് രജിസ്ട്രേഷൻ' ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ നൽകുക
  • നവജാത ശിശുവിന്റെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കുക
  • ശേഷം വിലാസം, പ്രദേശം, ജില്ല, സംസ്ഥാനം തുടങ്ങി നവജാത ശിശുവുമായി ബന്ധപ്പെട്ട ഡെമോഗ്രാഫിക് വിവരങ്ങൾ നൽകുക
  • 'ഫിക്സ് അപ്പോയിന്റ്' ടാബിൽ ക്ലിക്ക് ചെയ്യുക
  • നവജാത ശിശുവിന്റെ ആധാർ കാർഡ് രജിസ്ട്രേഷൻ തീയതി ഷെഡ്യൂൾ ചെയ്യുക
  • അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ തിരഞ്ഞെടുക്കുക

ഓൺ‌ലൈൻ ഫോം സമർപ്പിക്കുന്നതിനും മീറ്റിങ് ഷെഡ്യൂൾ ചെയ്യുന്നതിനും മുമ്പായി ആധാറിൽ കൊടുത്തിരിക്കുന്ന ജനനത്തീയതി ശരിയാണോ എന്ന് കൃത്യമായി പരിശോധിക്കണം. 

കാരണം ജനനത്തീയതി ഒരു തവണ മാത്രമേ അപ്‌ഡേറ്റ് ചെയ്യാനോ ശരിയാക്കാനോ കഴിയുള്ളൂ.

English Summary: Now you can apply for Aadhaar online for a newborn baby
Published on: 03 May 2021, 10:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now