Updated on: 19 September, 2022 3:52 PM IST
കുഞ്ഞുങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പു വരുത്തും

പല കുട്ടികളും രാവിലെ തിരക്ക് മൂലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണെന്നും അതിനാൽ പോഷക സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പു വരുത്തേണ്ടതാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വിദ്യാർഥികൾക്കൊപ്പം കളമശ്ശേരി എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പോഷക സമൃദ്ധം പ്രഭാതം പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം കരുമാലൂർ തട്ടാംപടി സെന്റ് ലിറ്റിൽ തെരാസസ് യു.പി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടൊപ്പം മണ്ഡലത്തിലെ മറ്റ് സ്കൂളുകളിലും സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി പ്രാദേശിക തലത്തിൽ ആരംഭിച്ചു.

മണ്ഡലത്തിലെ 39 സർക്കാർ- എയ്ഡഡ് എൽ.പി, യു.പി സ്കൂളുകളിലെ എണ്ണായിരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒരു കുട്ടിക്ക് പത്ത് രൂപാ നിരക്കിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്. പദ്ധതിക്ക് പിന്തുണ നൽകിയ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ലഹരി വിമുക്ത യുവത്വം ലക്ഷ്യമാക്കി സ്കൂൾ കുട്ടികളെയും ഉൾപ്പെടുത്തി മണ്ഡലത്തിൽ യുവതയ്ക്കൊപ്പം കളമശ്ശേരി പദ്ധതി ആരംഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: സുഗന്ധ വിളകളായ കുരുമുളക് , ഇഞ്ചി, മഞ്ഞൾ - നാലു ദിവസം നീളുന്ന ഓൺലൈൻ പരിശീലന പരിപാടി

കായിക മേഖലയെ പ്രോത്സാഹിപ്പിച്ച് അതിലേക്ക് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കും. ഫുട്ബോൾ, വോളി ബോൾ എന്നിവയിൽ പരിശീലനം നൽകും. ഓർമ മറയുന്നവർക്ക് ഒപ്പം എന്ന പുതിയ പദ്ധതി സെപ്റ്റംബർ 21 ന് ആരംഭിക്കും.

പദ്ധതിയുടെ ഭാഗമായി എലൂരിൽ മെമ്മറി ക്ലിനിക്ക് ആരംഭിക്കും. മണ്ഡലത്തിൽ വിവിധ മേഖലകളിലായി ഒപ്പം പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. 7500 പേരാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത്. വിദ്യാർഥികൾക്ക് ഒപ്പം പദ്ധതിയുടെ ഭാഗമായി കോവിഡ് സമയത്ത് ആയിരം കുട്ടികൾക്ക് ഡിജിറ്റൽ ലൈബ്രറിയുടെ ഭാഗമായി ആയിരം ടാബ്‌ലറ്റ് ഫോണുകൾ വിതരണം ചെയ്തു. SSLC , Plus two ഉന്നത വിജയം നേടിയ കുട്ടികൾക്ക് രണ്ടു വർഷങ്ങളായി പുരസ്കാര വിതരണം ആകാശ മിഠായി എന്ന പേരിൽ നൽകി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി നിയോജകമണ്ഡലത്തിലെ എം.എൽ.എയും നിയമ കയർ വ്യവസായ വകുപ്പ് മന്ത്രിയുമായ പി. രാജീവിന്റെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാർത്ഥി
കൾക്കൊപ്പം കളമശ്ശേരി .ബി .പി .സി .എല്ലിന്റെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ലിസ്റ്റ് അടിസ്ഥാനമാക്കി വ്യത്യസ്ത വിഭവങ്ങളായിരിക്കും ഓരോ ദിവസവും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.

English Summary: Nutritious food will be ensured for children, said minister P. Rajeev
Published on: 19 September 2022, 03:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now