നവോദയ വിദ്യാലയ സമിതി (NVS Recruitment) 1616 വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 22 വരെ ഔദ്യോഗിക വെബ്സൈറ്റായ navodaya.gov.in ൽ അപേക്ഷിക്കാം. പ്രിൻസിപ്പൽ, ബിരുദാനന്തര ബിരുദ അധ്യാപകർ, അധ്യാപകരുടെ പരിശീലനം ലഭിച്ച ബിരുദ അധ്യാപകർ തുടങ്ങി മൊത്തം 1616 തസ്തികകളിലേക്കാണ് എൻവിഎസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/07/2022)
ഒഴിവുകളുടെ വിശദാംശങ്ങൾ
പ്രിൻസിപ്പൽ: 12
ബിരുദാനന്തര ബിരുദ അധ്യാപകർ (PGT) (ഗ്രൂപ്പ്-ബി): 397
പരിശീലനം നേടിയ ഗ്രാജ്വേറ്റ് ടീച്ചർമാർ (TGTs) (ഗ്രൂപ്പ്-ബി): 683
ടിജിടി (ഗ്രൂപ്പ്-ബി): 343
അധ്യാപകർ (ഗ്രൂപ്പ്-ബി): 181
ബന്ധപ്പെട്ട വാർത്തകൾ: കോൾ ഇന്ത്യ ലിമിറ്റഡ് 481 മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യതകൾ
സംവരണം, തിരഞ്ഞെടുക്കൽ പ്രക്രിയ മുതലായവയെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി ഉദ്യോഗാർത്ഥികൾ റിക്രൂട്ട്‌മെന്റ് പരസ്യം പരിശോധിക്കണം. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT), അഭിമുഖം എന്നിവയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. വിശദമായ പരീക്ഷാ ഷെഡ്യൂളും യഥാസമയം NVS വെബ്സൈറ്റിൽ അറിയിക്കും. പ്രിൻസിപ്പൽ തസ്തികയിലേക്ക് അപേക്ഷിക്കാൻ 2000 രൂപയാണ് അപേക്ഷ ഫീസ്. പിജിടി- 1800 രൂപ, ടിജിടി, മറ്റ് വിഭാഗങ്ങൾ എന്നിവർക്ക് - 1500 രൂപ എന്നിങ്ങനെയാണ് ഫീസ്.
ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒയിലെ വിവിധ തസ്തികകളിലുള്ള 630 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
അപേക്ഷകൾ അയക്കേണ്ട വിധം
cbseitms.nic.in/nvsrecuritment എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
പ്രധാനപ്പെട്ട ലിങ്കുകൾക്ക് കീഴിൽ 'ഡയറക്ട് റിക്രൂട്ട്‌മെന്റ് ഡ്രൈവ് 2022-23' എന്നതിലേക്ക് പോകുക
അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുക.
തസ്തിക തിരഞ്ഞെടുക്കുക
ഫീസ് അടച്ച് ഫോം സമർപ്പിക്കുക
ഭാവി റഫറൻസിനായി ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.