Updated on: 18 March, 2023 3:03 PM IST
On 2033-34 India will donate 33% of Global Milk Production

2033-34ൽ ആഗോള പാൽ ഉൽപാദനത്തിന്റെ 33 ശതമാനം (MMT) സംഭാവന ചെയ്യാൻ ഇന്ത്യ ലക്ഷ്യമിടുന്നതായി കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ശനിയാഴ്ച പറഞ്ഞു. ഇത് നേടിയെടുക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും സഹകരണ സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് 49-ാമത് ക്ഷീര വ്യവസായ സമ്മേളനത്തിൽ പങ്കെടുക്കവെ പറഞ്ഞു. 

' 2033-34 ആകുമ്പോഴേക്കും ലോകത്തെ പാലിന്റെ ഉൽപാദനം 330 MMT അഥവാ 33 ശതമാനം ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മൾ മുന്നോട്ട് പോകേണ്ടത് എന്നും, രണ്ട് ലക്ഷം പുതിയ പ്രാഥമിക പാൽ ഉൽപ്പാദക സമിതികൾ പഞ്ചായത്ത് തലത്തിൽ രൂപീകരിച്ചാൽ ഇത് സാധ്യമാവും. വരും വർഷങ്ങളിൽ, ആഗോള പാൽ ഉൽപ്പാദനത്തിന്റെ 33 ശതമാനം സംഭാവന ചെയ്യുന്ന രാജ്യമാകാനുള്ള ശേഷി ഇന്ത്യക്കുണ്ടാകുമെന്ന്, ഷാ പറഞ്ഞു.

ഈ ലക്ഷ്യം നേടുന്നതിനായി, കേന്ദ്ര-സംസ്ഥാന സർക്കാരുകളും സഹകരണ പ്രസ്ഥാനങ്ങളും ഒരുമിച്ച് ഇതിനു വേണ്ടി പ്രവർത്തിക്കണം. വൻതോതിലുള്ള ഉൽപ്പാദനം നിലനിർത്തിക്കൊണ്ടുതന്നെ നമ്മൾ ബഹുജന ഉത്പാദനം ഒരു അടിസ്ഥാന യാഥാർത്ഥ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി മിത്ര മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: പിയൂഷ് ഗോയൽ

English Summary: On 2033-34 India will donate 33% of Global Milk Production
Published on: 18 March 2023, 02:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now