ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ കീഴിൽ ഏകദേശം 3,000 മെട്രിക് ടൺ പച്ചക്കറികൾ തിരുവനന്തപുരത്തെ കൃഷിവകുപ്പ് പ്രാദേശിക കർഷകരിൽ നിന്ന് സംഭരിച്ചു. 2017 ൽ ആരംഭിച്ച ഈ പദ്ധതിയുടെ ലക്ഷ്യം 63 ലക്ഷം കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഓരോ ഗുണഭോക്തൃ കുടുംബവും കുറഞ്ഞത് അഞ്ച് തരം പച്ചക്കറികൾ ഈ പദ്ധതി പ്രകാരം ഉത്പാദിപ്പിക്കുന്നു. പ്രാദേശിക വിപണിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രാദേശികമായി കൃഷി ചെയ്യുന്ന പച്ചക്കറികൾ 30 ശതമാനം കിഴിവിൽ ഉപഭോക്താക്കൾക്ക് എത്തിക്കാൻ ഈ പദ്ധതി സഹായകമാകുന്നുണ്ട്.
പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങൾ അവർക്ക് ആവശ്യമായ പച്ചക്കറികൾ തങ്ങളുടെ വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷി ചെയ്യുന്നു.
കർഷകരിൽ നിന്ന് 10 ശതമാനം ഉയർന്ന വിലയ്ക്ക് സംസ്ഥാന കൃഷി വകുപ്പ് പച്ചക്കറികൾ വിവിധ കേന്ദ്രങ്ങൾ വഴി ശേഖരിച്ചു ഇവ ഉപഭോക്താക്കൾക്ക് 30 ശതമാനം വിലക്കിഴിവിൽ വിൽക്കുന്നു. തിരുവനന്തപുരത്ത് മാത്രം 107 ഓണവിപണികൾ ഇതിനുവേണ്ടി ഒരുക്കിയിട്ടുണ്ട്. ഈ പച്ചക്കറികൾ സംഭരിക്കുന്നതിനു പുറമേ, സർക്കാർ കർഷകർക്ക് വിത്തും തൈകളും,ജൈവവളങ്ങളും നൽകിയിരുന്നു.
കൃഷിയെ ഒരു സാമൂഹിക ഉത്തരവാദിത്തമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പിലാക്കിയ ഈ പദ്ധതിയിൽ വിദ്യാർത്ഥികൾ, തൊഴിലാളികൾ, പച്ചക്കറി കർഷകരുടെ ക്ലസ്റ്ററുകൾ, ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ഉള്ള വ്യക്തികൾ ഭാഗമാകുന്നുണ്ട്.
എസ്ബിഐ വായ്പാ പുനക്രമിക്കരിക്കാൻ അവസരമൊരുക്കുന്നു; ഇനി പ്രതിമാസ ഇഎംഐ കുറയ്ക്കാം