Updated on: 3 January, 2023 11:28 AM IST
One Lakh Enterprises a Year: More than 30% of enterprises registered by women

8 മാസം കൊണ്ട് ആരംഭിച്ച് ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതി വനിതാ സംരംഭകരുടെ കാര്യത്തിലും മറ്റൊരു ചരിത്രം സൃഷ്ടിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 35,000ത്തിലധികം സ്ത്രീകളെ സംരംഭക ലോകത്തേക്ക് കൈപിടിച്ചുയർത്തി സംരംഭക വർഷം മുന്നോട്ടുപോകുമ്പോൾ വ്യവസായ വകുപ്പിനും പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും ഇത് അഭിമാന നേട്ടമാണ്, ഫുഡ് പ്രൊസസിങ്ങ്, ബയോടെക്നോളജി, ഐ. ടി, ഇലക്ട്രോണിക്സ്, വ്യാപാരമേഖല, ഹാന്റ്ലൂം-ഹാന്റിക്രാഫ്റ്റ് എന്നീ മേഖലകളിലുൾപ്പെടെ സമസ്ത മേഖലകളിലും സ്ത്രീകൾ സംരംഭങ്ങൾ ആരംഭിച്ചു. പല മേഖലകളിലും 30 ശതമാനത്തിലധികം സംരംഭങ്ങളും രജിസ്റ്റർ ചെയ്തത് സ്ത്രീകളുടെ പേരിലാണെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂർ ജില്ലയിൽ മാത്രം നാലായിരത്തിലധികം സംരംഭകർ വനിതകളാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മൂവായിരത്തിലധികം വീതം വനിതാ സംരംഭകരുള്ളപ്പോൾ താരതമ്യേന വ്യവസായ രംഗത്ത് പിന്നോക്കം നിൽക്കുന്ന കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിലും ആയിരത്തിലധികം വനിതകൾ സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായി. അഭിമാനത്തോടെ മാത്രമേ ഈ മുന്നേറ്റഗാഥ നമുക്ക് കേൾക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നതിനായി ഈ സംരംഭകർക്ക് സ്കെയിൽ അപ്പ് ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഒപ്പമുണ്ടാകും. ടെക്നോളജി ക്ലിനിക്കുകളും ഹെൽപ് ഡെക്സുകളും ഇൻവസ്റ്റർ ഹെൽപ് കോൾ സെന്ററുകളുമെല്ലാം പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർക്ക് സഹായം ലഭ്യമാക്കും. സംരംഭക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന കൂടുതൽ വനിതകൾക്ക് കരുത്ത് പകരാൻ ഈ സംരംഭകർക്ക് സാധിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

ഒരു വർഷം ഒരു ലക്ഷം സംരംഭം: സംരംഭകത്വ മേഖലയിൽ മുന്നേറി വയനാട്

കാര്‍ഷിക ഗോത്ര സംസ്‌കൃതിയുടെ പെരുമയുളള വയനാട് സംരംഭകത്വ മേഖലയിലും മുന്നേറുന്നു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന വ്യവസായ വകുപ്പിന്റെ സംരംഭകത്വ പദ്ധതി എട്ട് മാസത്തിനുള്ളില്‍ തന്നെ ലക്ഷ്യം കണ്ടപ്പോള്‍ വയനാട് ജില്ലയാണ് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയത്. ഉത്പാദന, സേവന, വിപണന മേഖലയിലുള്‍പ്പെടെ 3010 പുതിയ സംരംഭങ്ങള്‍ തുടങ്ങി ലക്ഷ്യത്തിന്റെ 81.64 ശതമാനം കൈവരിച്ചാണ് ജില്ല ഈ നേട്ടത്തിലെത്തിയത്. 178.01 കോടിയുടെ നിക്ഷേപവും 6272 തൊഴിലവസ രങ്ങളും ഇക്കാലയളവില്‍ സൃഷ്ടിച്ചു. കൊല്ലം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.

2022-23 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭം തുടങ്ങാനാണ് വ്യവസായ- വാണിജ്യ വകുപ്പ് ലക്ഷ്യമിട്ടത്. നാല് മാസം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ചെറുകിട ഇടത്തരം മേഖലകളില്‍ 100004 സംരംഭങ്ങള്‍ ആരംഭിക്കാന്‍ വ്യവസായ വകുപ്പിന് സാധിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ 3687 സംരംഭങ്ങള്‍ ആരംഭിക്കാനാണ് ജില്ലാ വ്യവസായ കേന്ദ്രം വഴി ലക്ഷ്യമിട്ടത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളും വെളളമുണ്ട, വൈത്തിരി, കണിയാമ്പറ്റ, മീനങ്ങാടി, മുട്ടില്‍ ഗ്രാമപഞ്ചായത്തുകളും നൂറ് ശതമാനം നേട്ടം കൈവരിച്ചു. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും വെളളപ്പൊക്കവും കോവിഡും തീര്‍ത്ത പ്രതിസന്ധികളും അതിജീവിച്ചാണ് സംരംഭക മേഖലയിലെ ജില്ലയുടെ ഈ കുതിപ്പ്.

അടിസ്ഥാന സൗകര്യങ്ങളിലും മറ്റ് വികസന സൂചികളിലും പിന്നാക്കം നില്‍ക്കുമ്പോഴും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടങ്ങിയവര്‍ക്കും ജില്ലാ വ്യവസായ കേന്ദ്രം ഉറച്ച പിന്തുണയാണ് നല്‍കി വരുന്നത്. സംരംഭം തുടങ്ങാന്‍ താല്‍പര്യമുളളവര്‍ക്ക് വായപയടക്കമുളള സൗകര്യങ്ങള്‍ സമയബന്ധിതമായി ഉറപ്പിക്കുന്നു. തദ്ദേശ സ്ഥാപന തലങ്ങളില്‍ സംരംഭകത്വ സാധ്യതകളെ കുറിച്ചും ലൈസന്‍സ്, സബ്സിഡി, മറ്റ് ധനസഹായങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തുന്നതിനായി 29 ഇന്റേണ്‍സിനേയും നിയമിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ സഹായക കേന്ദ്രങ്ങളും സജ്ജമാക്കി.

ജില്ലാ കളക്ടര്‍ ചെയര്‍മാനായ മോണിറ്ററിംഗ് കമ്മിറ്റി സംരംഭകര്‍ നേരിടുന്ന വിവിധ വിഷയങ്ങില്‍ അടിയാന്തര പരിഹാരം കാണുന്നു. ഇതര വകുപ്പുകളുടെ സാധ്യതയും പ്രയോജനപ്പെടുത്തി വരുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, സംരംഭകത്വ വായ്പ പദ്ധതികള്‍ തുടങ്ങിയ സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും സംരംഭം തുടങ്ങുന്നതിന് പ്രചോദനമാണ്. ജില്ലയില്‍ സംരംഭങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം വ്യവസായ മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയും നിക്ഷേപക സംഗമവും കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ ആദ്യ മദർ ന്യൂബോൺ കെയർ യൂണിറ്റ് കോഴിക്കോട് പ്രവർത്തനമാരംഭിച്ചു

English Summary: One Lakh Enterprises a Year: More than 30% of enterprises registered by women
Published on: 03 January 2023, 11:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now