Updated on: 6 March, 2023 6:35 PM IST
Onion price fell down, angry farmers sent onion farmers to PM

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ നിന്നുള്ള ഒരു കൂട്ടം കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തപാൽ വഴി ഉള്ളി അയച്ചു. വിലത്തകർച്ചയിൽ നിന്ന് ആശ്വാസം നേടാനും, വിളയുടെ കയറ്റുമതി നിരോധനം പിൻവലിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്‌തത്‌ എന്ന് ഒരു കൂട്ടം കർഷകർ പറഞ്ഞു. പ്രധാനമന്ത്രിക്ക് ഉള്ളി ചരക്ക് പാഴ്‌സൽ ചെയ്തിട്ടുണ്ടെന്ന് ഷേത്കാരി സംഘടന, ഷേത്കാരി വികാസ് മണ്ഡലിലെയും കർഷകർ പറഞ്ഞു. ഉള്ളിയുടെയും മറ്റ് കാർഷിക ഉൽപന്നങ്ങളുടെയും കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്നാണ് ആവശ്യമെന്ന് കർഷകർ അറിയിച്ചു.

ഇത് കർഷകർക്ക് ആഗോളതലത്തിൽ വിപണി തുറക്കാൻ സഹായിക്കുമെന്നും, കഴിഞ്ഞ വർഷം ഉൽപന്നങ്ങൾ വിറ്റ കർഷകർക്ക് നഷ്ടപരിഹാരമായി ക്വിന്റലിന് 1,000 രൂപ നൽകണമെന്ന് കർഷകരിലൊരാൾ അഭിപ്രായപ്പെട്ടു. വിളവിന്റെ ഇൻപുട്ട് ചെലവ് വളരെ കൂടുതലാണ്. ആഗോള വിപണിയിലെ വിലയനുസരിച്ച് രാസവളങ്ങൾ, കീടനാശിനികൾ, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് കർഷകർ പണം നൽകണം. എന്നിരുന്നാലും, ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ ഇന്ത്യൻ വിലയ്ക്ക് വിൽക്കണമെന്നു, ഒരു കർഷകൻ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: Millets: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി മുതൽ ഭക്തർക്ക് തിന കൊണ്ട് ഉണ്ടാക്കിയ പ്രസാദം ലഭിക്കും

English Summary: Onion price fell down, angry farmers sent onion farmers to PM
Published on: 06 March 2023, 06:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now