സവാള വില താഴുന്നു.മൊത്തവ്യാപാരവില കിലോഗ്രാമിന് 40 രൂപ കുറഞ്ഞ് നൂറു രൂപയിലെത്തി. വരും ദിവസങ്ങളിലും വില കുറയുമെന്ന കണക്കു കൂട്ടലിലാണ് വ്യാപാരികളും. ഇതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന പ്രതീക്ഷയും വ്യാപാരികള്‍ക്ക് ഉണ്ട്. ഇപ്പോള്‍ നൂറു രൂപയിലാണ് വ്യാപാരം നടക്കുന്നത്.രാജ്യത്തെ പ്രമുഖ ഉള്ളി ഉല്പാദന കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് മേഖലയില്‍ വിളവെടുപ്പ് ആരംഭിച്ചതും വിലകുറയാന്‍ കാരണമായി.പുനെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ കേരളത്തിലേക്ക് എത്തിയതോടെയാണ് വിലയില്‍ പൊടുന്നനെ മാറ്റമുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് അറുപത് രൂപയിലെത്തുമെന്ന് കച്ചവടക്കാരും പറയുന്നു.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉള്ളി ഇറക്കുമതി ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. തുര്‍ക്കിയില്‍നിന്ന് വന്‍തോതില്‍ സവാള ഇറക്കുമതി ചെയ്തിരുന്നു. ഇതിനൊപ്പം ഇറാന്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും സവാള എത്തുന്നുണ്ട്. ഇത് പ്രാദേശിക മാര്‍ക്കറ്റുകളില്‍ എത്തിത്തുടങ്ങിയതാണ് വിലയില്‍ പ്രതിഫലിച്ചത്. വില കുതിച്ചുയര്‍ന്നതോടെ വില്പന കാര്യമായി കുറഞ്ഞിരുന്നു. ഇതും ഉള്ളിയുടെ സ്റ്റോക്ക് വര്‍ധിപ്പിച്ചു. ഈമാസം അവസാനത്തോടെ വില 50ലേക്ക് എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.ഉത്തരേന്ത്യയില്‍ പ്രളയം വ്യാപകമായി കൃഷി നശിപ്പിച്ചതാണ് വിലവര്‍ധനക്കിടയാക്കിയത്. ഉള്ളി വിലക്കയറ്റം കച്ചവടക്കാരെ മാത്രമല്ല, അനുബന്ധ വ്യവസായികളെയും ബാധിച്ചു.ഇറച്ചിവിപണിയിലും ഉള്ളിവിലക്കയറ്റത്തിന്റെ പ്രതിഫലനമുണ്ടായിരുന്നു. ഹോട്ടലുകളിലടക്കം ഉള്ളി ഒഴിവാക്കുന്ന സ്ഥിതിയുണ്ടായി. ഒരോദിവസവും 10 രൂപയോളമാണ് വിലയില്‍ കുറവുണ്ടായിരിക്കുന്നത്. അടുത്തദിവസങ്ങളിലും ഇത് തുടരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.