Updated on: 4 December, 2020 11:19 PM IST

ആലപ്പുഴ: കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കീഴിലുള്ള കാർഷിക ഓപ്പൺ സ്കൂൾ കൃഷി പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈനിൽപഠനമൊരുക്കുന്നു. ബാങ്കിൻ്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജായ' kanjikuzhy Scb എന്നതിലൂടെയാണ് ക്ലാസ് ഒരുക്കിയിരിക്കുന്നത്.

രണ്ടായിരത്തി പതിനാറിൽ ബാങ്ക് ആരംഭിച്ച കാർഷിക ഓപ്പൺ സ്കൂളിൽ ഇതിനകം പതിനാലു ബാച്ച് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായിഅടച്ചുപൂട്ടൽ വന്നതോടെ പുതിയ ബാച്ച് ആരംഭിക്കുന്നതിന് കഴിഞ്ഞിരുന്നില്ല.

കഞ്ഞിക്കുഴിയിലെ കൃഷിതോട്ടങ്ങൾ ക്ലാസ് മുറികളാക്കി പരമ്പരാഗത കർഷകരും വിരമിച്ച കൃഷി ഉദ്യോഗസ്ഥരും അദ്ധ്യാപകരായ രീതിയിലായിരുന്നു ഓപ്പൺ സ്കൂൾ പ്രവർത്തിച്ചിരുന്നത്.

ആറു ഞായറാഴ്ചകളിലായി പതിനെട്ടു മണിക്കൂറായിരുന്നു പഠന സമയം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചിരുന്ന നിരവധി പേരായിരുന്നു പഠിതാക്കളായുണ്ടായിരുന്നത്. പ്രായോഗിക പരിശീലനത്തിനായിരുന്നു മുൻഗണന നൽകിയിരുന്നത്.

ക്ലാസ് പൂർത്തിയായി പോയവർ ഇപ്പോഴും ബാങ്ക്മായി ബന്ധപ്പെട്ട് കാർഷിക വൃത്തി ചെയ്യുന്നവരുമുണ്ട്.

വിവിധ വിളകളെ സംബന്ധിച്ച് വിദഗ്ദ്ധരുടെ ക്ലാസുകളും ഓൺലൈൻ പഠനത്തിൻ്റെ ഭാഗമായുണ്ടാകും. സംയോജിത കൃഷിയുടെ ഭാഗമായുള്ള കോഴി, താറാവ്, മൽസ്യം ,ആട്, പശു തുടങ്ങിയവയെ സംബന്ധിച്ചും ക്ലാസ് ഉണ്ടാകുമെന്ന് ബാങ്ക് പ്രസിഡൻ്റ് അഡ്വ.എം.സന്തോഷ് കുമാറും ഓപ്പൺ സ്കൂൾ കൺവീനർജി.ഉദയപ്പനും പറഞ്ഞു.

Online classes will also include expert classes on various crops. The school will also have classes on poultry, duck, fish, goats and cows that are part of integrated farming, said Bank President. Adv. M. Santhosh Kumar and Open School Convener  G Udayappan.

കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന അന്തരിച്ച പി.പി. സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ബാങ്കിൽ കർഷക പഠനകേന്ദ്രവും ഒരുക്കിയിട്ടുണ്ട്.ഇവിടെ ആധുനിക സംവിധാനത്തോടെയുള്ള കാർഷിക പഠന സംവിധാനം ഉണ്ട്. മന്ത്രി ഡോ.തോമസ് ഐസക്കായിരുന്നു ഉദ്ഘാടനം ചെയ്തത്.

The late Kanchiyakuzhi panchayat president was the late PP Swathantryam In the name of Swathanthryam the bank has set up a Farmer's Learning Center. It was inaugurated by Minister Dr Thomas Isaac.

വിവിധ കാർഷിക ഏജൻസികളുടേയും മികച്ചകർഷകരുടേയും അനുഭവങ്ങളും ക്ലാസിൻ്റെ ഭാഗമായുണ്ടാകും.

തിങ്കളാഴ്ച കർഷക മിത്ര റ്റി.എസ് വിശ്വൻ ഓൺലൈൻ പഠനസ്കൂൾ ഉദ്ഘാടനം ചെയ്യും. പഠിതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കും. ഫോൺ 9400449296.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് നിയന്ത്രണവുമായി ഫിഷറീസ് വകുപ്പ്.

English Summary: Online class for farming
Published on: 29 June 2020, 05:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now