ലോക്ക് ഡൗണിൻ്റെ (lock down) പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകള്‍, ടേക്ക് എവേ (take away)കൗണ്ടറുകള്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നതിന് രാത്രി എട്ടു മണി വരെ സര്‍ക്കാര്‍ അനുമതി നല്‍കി. നേരത്തെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയായിരുന്നു പ്രവര്‍ത്തനാനുമതി. ഓണ്‍ലൈനിലല്ലാതെയുള്ള വില്‍പന വൈകിട്ട് അഞ്ച് മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന നിയന്ത്രണത്തില്‍ മാറ്റമില്ല.രാത്രി ഒന്‍പത് മണിക്കകം ഓണ്‍ലൈന്‍ ഭക്ഷണം വീടുകളിലെത്തിക്കുന്നവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി
അവശ്യസാധനങ്ങളും ബേക്കറികളും വിൽക്കുന്ന കടകൾക്കും ഇതേ മാനദണ്ഡം ബാധകമാണ്.അഞ്ചു മണി വരെ നൽകുന്ന ഓർഡറുകൾ നിലവിൽ വിതരണ ശൃംഖലകൾ സ്വീകരിക്കാറുണ്ട്. എന്നാൽ അഞ്ചു മണിക്കു ശേഷം വിതരണക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു.ഇതു പലപ്പോഴും ഉപഭോക്താക്കളും ഓൺലൈൻ ഭക്ഷണ വിതരണക്കാരും തമ്മിലുള്ള വലിയ തർക്കങ്ങൾക്കും ഇടായിക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സർക്കാരിന്റെ ഇടപെടൽ. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ചു നഗരങ്ങളിൽ കഴിയുന്ന ആയിരങ്ങൾക്കും ഈ തീരുമാനം ആശ്വാസമാകും.