Updated on: 29 June, 2022 5:36 PM IST
"മാധ്യമ പ്രവർത്തകരുടെ അഭിപ്രായങ്ങൾ സത്യസന്ധമാണെങ്കിൽ അംഗീകരിക്കപ്പെടും": ജോർജ് കള്ളിവയലിൽ

ദീപിക ദിനപത്രത്തിന്റെ ന്യൂഡൽഹി എഡിഷൻ ബ്യൂറോ ചീഫും, അസോസിയേറ്റ് എഡിറ്ററുമായ ശ്രീ ജോർജ് കള്ളിവയലിൽ കൃഷി ജാഗരൺ മീഡിയ ഹൗസ് സന്ദർശിച്ചു. കോൺഗ്രസ് സർക്കാരിന്റെ കേന്ദ്ര ബജറ്റിലും മാധ്യമ പ്രവർത്തകരുടെ ഗതാഗത സൗകര്യങ്ങളെ കുറിച്ചുള്ള വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. 

ഊർജ സ്വലരായ പുതിയ തലമുറയെ കാണാൻ സാധിക്കുന്നത് ആവേശമാണെന്ന് ജോർജ് കള്ളിവയലിൽ

മാധ്യമ പ്രവർത്തകരുടെ അഭിപ്രായങ്ങൾ സത്യസന്ധമാണെങ്കിൽ എവിടെയും അംഗീകരിക്കപ്പെടുമെന്നും അതാണ് പുതിയ തലമുറയ്ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കൃഷി ജാഗരൺ സന്ദർശിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഊർജ സ്വലരായ പുതിയ തലമുറയെ കാണാൻ സാധിക്കുന്നത് ആവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: അടുക്കള മാലിന്യങ്ങളെ മികച്ച ജൈവവളമാക്കാം

1989ലാണ് ജോർജ് കള്ളിവയലിൽ ദ്വീപികയുമായി ചേർന്ന് പത്രപ്രവർത്തനം ആരംഭിച്ചത്

കെജെ ചൗപ്പലിൽ വച്ച് ഉച്ചയ്ക്ക് 1.30 നാണ് പരിപാടി ആരംഭിച്ചത്. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ ശ്രീ എം.സി ഡൊമിനിക്കും ഡയറക്ടർ ശ്രീമതി ഷൈനി ഡൊമിനിക്കും പരിപാടിയിൽ സന്നിഹിതരായിരുന്നു.

പത്രപ്രവർത്തകനും കോളമ്നിസ്റ്റും എന്ന നിലയിൽ നിരവധി മാധ്യമ സംഘടനകളിൽ അദ്ദേഹം ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1989ലാണ് ജോർജ് കള്ളിവയലിൽ ദ്വീപികയുമായി ചേർന്ന് പത്രപ്രവർത്തനം ആരംഭിച്ചത്. 33 വർഷത്തിനിപ്പുറവും ദ്വീപികയെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം യാത്ര തുടരുകയാണ്. 21 വർഷമായി ഡൽഹിയിലുള്ള അദ്ദേഹം അമേരിക്കൻ-യൂറോപ്പ്യൻ രാജ്യങ്ങൾ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട് . ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പത്രങ്ങളിൽ ഒന്നാണ് ദ്വീപിക. 1887-ലാണ് ദ്വീപിക പ്രചാരത്തിൽ വന്നത്.

English Summary: Opinions of the journalists will be accepted if they are honest: George Kallivayalil
Published on: 29 June 2022, 05:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now