പച്ചക്കറി കൃഷി ചെയ്യുന്ന പലർക്കും ഉളള പരാതിയാണ് പച്ചക്കറി എല്ലാം നന്നായി തഴച്ചുവളരുന്നുണ്ട്. പക്ഷേ പൂവിടുന്നില്ല. അല്ലെങ്കിൽ നിറയെ പൂവിടുന്നുണ്ട്. എന്നാൽ അതിൽ ഒന്നു പോലും കായാവുന്നില്ല. അതിനൊരു പരിഹാരമാണ് TropicalAgro യുടെ Tag Bio എന്ന മിശ്രിതം. പൂർണ്ണമായും ഇതൊരു ജൈവ വിള വർധന സഹായിയാണ്. ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന എല്ലാ മൂലകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. വളം വിൽക്കുന്ന കടകളിൽ Tropical Agro യുടെ Tag bio വാങ്ങാൻ കിട്ടും. 40 രൂപയാണ് മാർക്കറ്റ് വില. പൊടി രൂപത്തിലുള്ള മിശ്രിതമാണ് ഇത്.
ഉപയോഗം.
Tag bio യുടെ ഒരു പായ്ക്കറ്റിൽ നിന്നും 3 നുള്ളെടുത്ത് 1 ലിറ്റർ വെള്ളത്തിൽ കലക്കി ഇലകൾക്കടിയിൽ Spray ചെയ്തു കൊടുത്താൽ മതി. ഒരാഴ്ചയിൽ 2പ്രാവശ്യം എന്ന തോതിൽ spray ചെയ്യുക. ഏതൊരു പൂക്കാത്ത ചെടിയും പൂക്കും. Spray ചെയ്യുക മാത്രമല്ല. grow bag ൽ മറ്റു വളങ്ങൾക്കൊപ്പം 2gram വീതം ഇട്ട് കൊടുത്താലും നല്ലത്. ചെടി നന്നായി തഴച്ച് വളരും. പിന്നീട് ഇത് ആഴ്ചയിൽ ഒരു പ്രാവശ്യം വീതം തളിച്ചാൽ മതി. ശ്രദ്ധിക്കുക. പൂവിടാൻ പ്രായമായിട്ടും പൂവിടാത്ത ചെടികളിൽ മാത്രമേ തളിക്കാവൂ.
പലകാരണങ്ങൾ കൊണ്ടും പൂവിടാതിരിക്കാറുണ്ട്. ഒന്നാമതായി നല്ല മൂത്ത കായുടെ വിത്തിൽ നിന്നു മാത്രം തൈ ഉണ്ടാക്കുക. എങ്കിൽ മാത്രമേ നിറയെ കായ്കൾ ഉണ്ടാകൂ. പിന്നെ ഓരോ കാലത്തും വിളയുന്ന ചെടികൾ ഉണ്ടാകും. അത് ആ കാലത്ത് തന്നെ പാകണം എന്നതാണ്. എന്നാൽ ഇതിൽ അഭിപ്രായ വ്യത്യാസമുള്ളവരുണ്ടാകാം. പിന്നെ കാലാവസ്ഥയ്ക്കും ചെടികളുടെ വളർച്ചയെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. അതിനാൽ മഴക്കാലത്ത്, വേനൽക്കാലത്ത് എന്നിങ്ങനെ വളരുന്ന ചെടികളുണ്ട്. അവയ്ക്കനുയോജ്യമായ കാലത്ത് തന്നെ നടാൻ ശ്രമിക്കണം. ഇതും കായ്ഫലം കുറവ് കിട്ടുന്നതിന് കാരണമാകും. എങ്കിലും Tropical Agro യുടെ TAG BIO എന്ന ഈ മിശ്രിതം ചെടികളുടെ വളർച്ചയ്ക്ക് വലിയ തോതിൽ സഹായകമാണ്.