Updated on: 24 October, 2022 8:11 PM IST
Organic mushroom farmer, Urba Shafique Sadequi from Jammu & Kashmir trailblazes in organic farming

 ഓർഗാനിക് കൂൺ ഉത്പാദനത്തിൽ വിജയം നേടി ഉർബ ഷാഫിഖി, കാശ്മീർ താഴ്വരയിൽ കീടനാശിനി രഹിത കൂൺ കൃഷി ചെയ്ത് പ്രശംസ നേടിയിരിക്കുന്നത്. ഉർബ 2020 മുതലാണ് കൂൺ വളർത്തുന്ന ബിസിനസ്സിലേക്ക് ചുവടു വെച്ചത്, അതിനു ശേഷം 100 ശതമാനം ‘കീടനാശിനി രഹിത’ കൂൺ ഉപയോഗിച്ച് തുടങ്ങിയ ജൈവ കൂൺ ഉൽപാദനം കശ്മീർ താഴ്‌വരയിൽ വേരൂന്നിയത്. 

ഫുഡ് ടെക്‌നോളജിസ്റ്റായ ഉർബ ഷഫീഖ് (27) തന്റെ സ്വപ്ന സംരംഭത്തിന്റെ യാത്രയെ കുറിച്ച് ഓർക്കുന്നു. “ഈ സംരംഭം 2019-ൽ ആരംഭിച്ചെങ്കിലും അന്ന് പൂർണമായി പ്രവർത്തനക്ഷമമായിരുന്നില്ല. എങ്ങനെ തുടങ്ങാം എന്ന് നോക്കുന്നതിനിടയിൽ, 2020-ൽ കോവിഡ് അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ ഞാൻ എന്റെ ജൈവ കൂൺ ഉൽപാദന സംരംഭം ആരംഭിച്ചു. എം.ടെക് നു പഠിക്കുമ്പോഴാണ് കൂൺ കൃഷി ചെയ്യാനുള്ള ഹോബി ഉണ്ടാവുന്നത് എന്ന് ഉർബ പറഞ്ഞു.

ഒരു ഓർഗാനിക് കൂൺ നിർമ്മാതാവാകാനുള്ള തന്റെ കരിയറിനെ ഉർബ പിന്തുണയ്ക്കുന്നു. “ഇന്നത്തെ കാലത്ത് എല്ലാവരും ആരോഗ്യ ബോധമുള്ളവരായി മാറിയിരിക്കുന്നു. 10ൽ ഏഴുപേരും പ്രമേഹരോഗികളോ ഹൈപ്പർടെൻഷനുള്ളവരോ ആണ്. അതിനാൽ എല്ലാ പ്രായക്കാരും തങ്ങൾ കഴിക്കുന്ന എന്തെങ്കിലും പച്ചക്കറികൾ കൃഷി ചെയ്യണം എന്ന് അഭിപ്രായപ്പെടുന്നു. ഉത്പാദിപ്പിക്കുന്ന കൂൺ 100 ശതമാനം ജൈവ കീടനാശിനി രഹിതമാണ്. രാസവസ്തുക്കളോ വളങ്ങളോ ഉപയോഗിക്കുന്നില്ല, ഓർഗാനിക് കൂണിന് വിപണിയിൽ കൂടുതൽ ആവശ്യക്കാരുണ്ടെന്നും ഉർബ പറഞ്ഞു. ഗന്ദർബാൽ ജില്ലയിലെ ഖുൽമോല പ്രദേശത്തെ നിവാസിയായ ഉർബ കഴിഞ്ഞ മൂന്ന് വർഷമായി കൃത്രിമ വളങ്ങൾ ഇല്ലാതെ കൂൺ വളർത്തുന്നു. ഉർബ പണം സമ്പാദിക്കുക മാത്രമല്ല, ഈ ബിസിനസ്സിൽ നിന്ന് നല്ല പേര് നേടുകയും ചെയ്യുന്നു. ജെ-കെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ഉർബയെ ആദരിച്ചു, താഴ്‌വരയിലെ വിജയകരമായ കൂൺ കർഷക എന്ന നിലയിൽ മറ്റൊരു അംഗീകാരം നേടി.

ബന്ധപ്പെട്ട വാർത്തകൾ: Weight gain foods: ശരീരഭാരം വർദ്ധിപ്പിക്കാൻ 2 സ്മൂത്തികൾ

English Summary: Organic mushroom farmer, Urba Shafique Sadequi from Jammu & Kashmir trailblazes in organic farming
Published on: 24 October 2022, 07:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now