Updated on: 4 December, 2020 11:19 PM IST
ഹാർബറിൽ പ്രവർത്തിക്കുന്ന എല്ലാ യാനങ്ങളും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
എറണാകുളം : അന്യസംസ്ഥാന യാനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യ ബന്ധനം നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകി  . ഹാർബറിൽ പ്രവർത്തിക്കുന്ന എല്ലാ യാനങ്ങളും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ  കോവിഡ് പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യണം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്ന യാനങ്ങളിലെ തൊഴിലാളികളെ സ്വന്തം ഉത്തരവാദിത്വത്തിൽ സുരക്ഷിതമായി പാർപ്പിക്കാം എന്ന് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കുകയാണെങ്കിൽ യാനത്തിന് പാസ് തിങ്കളാഴ്ച്ച (26 ഒക്ടോബർ ) മുതൽ അനുവദിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൗഷർഖാൻ പറഞ്ഞു. 
  
ഹാർബറിൽ പാലിക്കേണ്ട ക്രമീകരണങ്ങളും മത്സ്യബന്ധനം പൂർത്തിയാക്കി എത്തുന്ന  യാനങ്ങളിലെ  തൊഴിലാളികളെ യാനം ഉടമയും തരകന്മാരും ചേർന്ന് താമസവും ഭക്ഷണവും ഉറപ്പാക്കണം. അന്യ സംസ്ഥാന യാനങ്ങൾക്ക് പാസ് അനുവദിക്കുന്നതിനായി നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യാനം ഹാർബറിൽ എത്തുന്നതിന് തലേദിവസം പാസ്സ് അനുവദിക്കും. ഒരു ദിവസം പരമാവധി 20 പാസ്സ് മാത്രമേ അനുവദിക്കൂ.

#Harbor #otherstate #fishing #Vessels #Agriculture

English Summary: Other state vessels can now also go fishing-kjkbboct2620
Published on: 26 October 2020, 06:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now