Updated on: 1 August, 2024 2:33 PM IST
വിള ഇൻഷുറൻസ് രജിസ്‌ട്രേഷൻ; പുതിയ മാറ്റങ്ങളുമായി എയിംസ് പോർട്ടൽ

1. കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയുടെ രജിസ്‌ട്രേഷൻ പ്രക്രിയകളിൽ പുതിയ മാറ്റങ്ങളുമായി എയിംസ് പോർട്ടൽ. ഇനി മുതൽ എയിംസ് പോർട്ടൽ വഴി ചെയ്യുന്ന രജിസ്‌ട്രേഷൻ ചെയ്യുന്ന കർഷകരുടെ മൊബൈലിലേക്ക് ഒ.ടി.പി. അയയ്ക്കുന്ന സംവിധാനമാണ് ഇരുപത്തി അഞ്ചാം തീയതി മുതൽ നിലവിൽവന്നത്. ഒരു പാടശേഖരസമിതിയുടെ കീഴിലുള്ള എല്ലാ കർഷകരുടെയും അപേക്ഷയും അനുബന്ധ രേഖകളും ഇൻഷുറൻസ് തുകയുമായി സമിതി സെക്രട്ടറി അക്ഷയ കേന്ദ്രത്തിലെത്തി എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഇതിന്റെ പകർപ്പ് കൃഷി ഓഫീസിലെത്തിക്കുകയാണ് ഇതുവരെ ചെയ്തുവന്നിരുന്നത്. എയിംസ് പോർട്ടലിൽ ലോഗിൻ ചെയ്യുന്ന സയത്ത് കർഷകരുടെ മൊബൈലിൽ വരുന്ന ഒ.ടി.പി. പോർട്ടലിൽ രേഖപ്പെടുത്തേണ്ടതിനാൽ ഇനി മുതൽ കർഷകരും അക്ഷയ കേന്ദ്രത്തിൽ എത്തേണ്ടിവരും. രജിസ്‌ട്രേഷനിലെ പുതിയ ക്രമീകരണം കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്നും പരിഹാരം കാണണമെന്നും ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ സൈബർ സുരക്ഷയുടെ ഭാഗമായാണ് ഒ.ടി.പി. ഏർപ്പെടുത്തിയതെന്ന് എയിംസ് വിഭാഗം അറിയിച്ചു.

2. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘പൗള്‍ട്രി മാനേജ്‌മെന്റ് ’എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. 2024 ആഗസ്റ്റ് 1 ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ കോഴി, കാട, താറാവ് തുടങ്ങിയവയുടെ വളര്‍ത്തല്‍, പരിപാലനം എന്നിവയിലാകും പരിശീലനം നൽകുക. പരിശീലന ഫീസ് 300/രൂപ. താല്‍പര്യമുള്ളവര്‍ക്ക് സ്‌ക്രീനിൽ കാണുന്ന നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയുള്ള സമയങ്ങളിൽ 9400483754 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

3. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേ സമയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. വടക്കൻ ഛത്തീസ്ഗഡ് തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വരുന്ന രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരാൻ സാധ്യത നിലനിൽക്കുന്നു. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

English Summary: OTP system for Crop Insurance Registration; heavy rain in kerala... more agricultural news
Published on: 29 July 2024, 02:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now