Updated on: 7 April, 2021 1:00 PM IST
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ്

വളരെ പ്രസിദ്ധമായ ഒരു വാചകമാണ് ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് കാണൂ എന്നത്. ആരോഗ്യകരമായ കാര്യങ്ങളിൽ ഏറെ ശ്രദ്ധ വേണ്ട കാലഘട്ടത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോകുന്നത്. നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്. ആരോഗ്യ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിന് പ്രധാനമായും നാം ജീവിതത്തിൽ അനുഷ്ഠിക്കേണ്ട ചില ശീലങ്ങളുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട ആ ശീലങ്ങളെ കുറിച്ച് നിങ്ങൾ അറിയേണ്ടത് അത്യന്താപേക്ഷിതമാണ്.

1. മിതവും സമീകൃതമായ ആഹാരം കൃത്യസമയങ്ങളിൽ കഴിക്കുക.

2. രുചിയുടെ അടിസ്ഥാനത്തിൽ ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് പകരം ഔഷധ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം നമ്മുടെ ഭക്ഷണരീതി.

3. ഒരിക്കലും നമ്മൾ പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.

4. വ്യായാമത്തിനു വേണ്ടി അൽപ സമയം കണ്ടെത്താൻ നാം ഓരോരുത്തരും തയ്യാറാകണം.

5. ആരോഗ്യത്തിൽ പ്രധാനമാണ് ജലം എന്ന കാര്യം മറക്കാതിരിക്കുക. ആവശ്യത്തിന് ശുദ്ധജലം എപ്പോഴും കയ്യിൽ കരുതുക.

6. വിഷമുക്തമായ പച്ചക്കറികൾ ആണ് നമ്മുടെ ആരോഗ്യത്തിന് വേണ്ടത്. അതുകൊണ്ടുതന്നെ ചെറിയൊരു അടുക്കള തോട്ടം നമുക്ക് വീട്ടിൽ തന്നെ ഒരുക്കാം.

7. അടുക്കളത്തോട്ടത്തിലെ ഭാഗമാകാൻ നമ്മുടെ മക്കളെയും ക്ഷണിക്കാം. കൃഷി കുട്ടികളുടെ വിനോദത്തിന്റെ ഭാഗം ആക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

8. ലഹരിവസ്തുക്കളുടെ ഉപയോഗം,പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കാം.

9. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. പാഴ്‌വസ്തുക്കൾ അനാവശ്യമായ വലിച്ചെറിയുക, പരസ്യമായി തുപ്പുക, മലമൂത്രവിസർജനം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ കാരണമാകും.

A very popular phrase is to see a healthy mind in a healthy body. Each of us is going through a period when we need to pay more attention to healthy things. Our health is our wealth. Health care is the duty of each and every one of us. It mainly has some habits that we have to practice in life. It is essential that you know about those habits that are essential for a healthy life.

1. Eat a moderate and balanced diet at the right times.
2. Instead of choosing food based on taste, our diet should be based on medicinal properties.
3. We should never skip breakfast.
4. Each of us should be prepared to find some time for exercise.
5. Don't forget that water is important for health. Always have enough fresh water on hand.

10. ശരിയായ ഉറക്കം ആരോഗ്യത്തിന് പ്രധാനമാണ്. കൂടാതെ ഉറങ്ങുന്നതിന് തൊട്ടുമുൻപ് മൊബൈൽ ഫോണിന്റെ ഉപയോഗം ഒഴിവാക്കുക.

English Summary: Our health is our wealth. Health care is the duty of each and every one of us habits that are essential for a healthy life
Published on: 07 April 2021, 12:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now