പുന്നയൂർക്കുളം പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതി, കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണം എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിവഴി പഞ്ചായത്തിലെ 50 വനിതാ ഗുണഭോക്താക്കൾക്ക് ഒരാൾക്ക് 25 കോഴി എന്ന കണക്കിലാണ് നൽകുക.
Panchayat President Jasmine Shaheer inaugurated the projects. The kitchen yard poultry scheme will provide 25 chickens per person to 50 women beneficiaries in the panchayat. .
50 സ്ക്വയർഫീറ്റ് കൂട് ഉള്ളവർക്ക് 1,50,000 രൂപ ഇതിനായി മാറ്റിയിട്ടുണ്ട്. 46 ദിവസം മുതൽ പ്രായമായ കോഴി കുഞ്ഞുങ്ങളെയാണ് നൽകുക.
For those with 50 square feet, Rs 1,50,000 has been set aside for this.Chickens from 46 days of age are available
കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണം പദ്ധതി വഴി കന്നുകാലികൾക്കുള്ള കാലിത്തീറ്റ ഒരു മാസം 100 കിലോ എന്ന കണക്കിൽ 5 മാസം നൽകും. 104 കർഷകർക്ക് ഒരു മാസം 1000 രൂപ വരെ സബ്സിഡിയും നൽകും. പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5,20,000 രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. പുന്നയൂർക്കുളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, കൗൺസിൽ അംഗങ്ങൾ, പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സ്വയം തൊഴിൽ പദ്ധതികൾക്കുള്ള വായ്പാമേള ഫെബ്രുവരി മൂന്നിന്