വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും രക്ഷ നേടുന്നതിനായി ഓക്സിജന്‍ പാര്‍ലര്‍ ഒരുക്കിയിരിക്കുകയാണ് നാസിക് റെയില്‍വെ.സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ പദ്ധതി ആശ്വാസകരമാണ്.സ്ഥിര യാത്രക്കാര്‍ക്ക് നാസിക് റെയില്‍വെ സ്റ്റേഷനിലെ പാര്‍ലറില്‍ സന്ദര്‍ശിച്ച് ശുദ്ധവായു ശ്വസിക്കാം.ഇന്ത്യന്‍ റെയില്‍വെയുമായി സഹകരിച്ചാണ് എയ്റോ ഗാര്‍ഡ് ഈ സംവിധാനമൊരുക്കിയിട്ടുള്ളത്.
നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍റെ (NASA) ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഓക്സിജന്‍ പാര്‍ലര്‍ എന്ന ആശയം രൂപപ്പെടുന്നത്.1989 ല്‍ നാസ നടത്തിയ പഠനത്തില്‍ വായുവില്‍ നിന്ന് ഏറ്റവും ദോഷകരമായ അഞ്ച് മലിനീകരണ വസ്തുക്കളെ നന്നായി ആഗിരണം ചെയ്യുന്ന ചില സസ്യങ്ങളെ കണ്ടെത്തിയിരുന്നു.ഈ ചെടികളിലേറെയും നട്ടുപിടിപ്പിച്ചാണ് പാര്‍ലര്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ ചെടികള്‍ക്ക് ചുറ്റുമുള്ള 10X10 അടി സ്ഥലത്ത് വായു വൃത്തിയാക്കാന്‍ കഴിയുന്നു.
ഇത്തരം 1500 ഓളം പ്ലാന്റുകള്‍ ഇവിടെയുണ്ട്. അതിനാല്‍ ഈ പ്ലാന്റുകള്‍ക്ക് റെയില്‍വേ സ്റ്റേഷനിലെ വായു മലിനീകരണം നേരിട്ട് ഫലപ്രദമായ രീതിയില്‍ വായു ശുദ്ധീകരിക്കാന്‍ കഴിയും.ഈ സംരംഭം എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വീടുകളിലും വ്യാപിപ്പിക്കുകയാണ് ലക്‌ഷ്യം.വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു ശ്രമമാണിതെന്നും മലിനമായ എല്ലാ പ്രദേശങ്ങളിലും റെയില്‍വേ സ്റ്റേഷനിലും അത്തരം പാര്‍ലറുകള്‍ ഉണ്ടായിരിക്കണമെന്നുമാണ് യാത്രക്കാരുടെ അഭിപ്രായം.