കേരള സർക്കാരിൻ്റെ ഹരിതകേരളം മിഷൻ ആവിഷ്ക്കരിച്ച പച്ചത്തുരുത്ത് എന്ന പദ്ധതി വർക്കല കല്ലാഴി എൽ.പി.എസ് സ്കൂളിൽ വർക്കല നഗരസഭ വൈസ് ചെയർമാൻ അനിജോ ഉദ്ഘാടനം നിർവഹിച്ചു.ഹരിതകേരളം മിഷൻ ആവിഷ്ക്കരിച്ച പച്ചത്തുരുത്ത് പദ്ധതി വർക്കല നഗരസഭ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലാഴി അഞ്ചാം വാർഡിലെ എൽ പി എസ് സ്കൂളിൽ. പ്രാവർത്തികമാക്കുവാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു...
മണ്ണും ജലവും വായുവും എന്നിവയുള്ള പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി പരിപാലിച്ച് കാലാവസ്ഥാ വ്യതിയാനത്തിന് ദോഷഫലങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി ഹരിത കേരളം മിഷൻ നടപ്പാക്കിയ പദ്ധതിയാണ് പച്ചത്തുരുത്ത്. ചെറു വനങ്ങൾ സൃഷ്ടിക്കൽ. ഹരിതകേരളം മിഷൻ വർക്കല നഗരസഭ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് കല്ലാഴി അഞ്ചാം വാർഡിലെ എൽ പി എസ് സ്കൂളിൻറെ തരിശുഭൂമി സ്ഥലത്ത് വൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ചു കൊണ്ട് പച്ചത്തുരുത്ത് എന്ന പദ്ധതി യാഥാർത്ഥ്യമായത്.