കാസർഗോഡ് : ചെമ്മനാട് പഞ്ചായത്തിലെ കുടുംബശ്രീ സ്ത്രീ കൂട്ടായ്മയിൽ കൃഷി ചെയ്ത നെല്ല് "അരിശ്രീ" എന്ന പേരിൽ വിപണിയിലിറക്കി. പതിനാലാം വാർഡിൽ തരിശായി കിടന്ന 14 ഏക്കറോളം പാടശേഖരത്തിൽ നെൽകൃഷി ചെയ്തത് .
ചെമ്മനാട് കുടുംബശ്രീ സിഡിഎസ്, മഴപ്പൊലിമ കാർഷിക ഉത്സവത്തിന്റെ ഭാഗമായി ഹരിത ജെ എൽ ജി ചെയ്ത നെൽകൃഷിയിൽ നിന്നും ലഭിച്ച അരി 'അരിശ്രീ' ബ്രാൻഡിൽ വിപണിയിലിറക്കി.
വിപണന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുബഫൈദ അബൂബക്കർ സ്വാതി പ്രിന്റിംഗ് പ്രസ്സ് അംഗങ്ങൾക്ക് നൽകി നിർവഹിച്ചു. കുടുംബശ്രീ ഡിസ്ട്രിക് മിഷൻ കോ-ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ, എ ഡി എം സി ഹരിദാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
കൃഷി ഓഫീസർ ദിനേഷ്, അസിസ്റ്റന്റ് കൃഷിഓഫീസർ രാജഗോപാൽ, പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, പഞ്ചായത്ത് ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ മുംതാസ് അബൂബക്കർ സ്വാഗതവും വൈസ് ചെയർ പേഴ്സൺ ടി കെ രമ നന്ദിയും അറിയിച്ചു.
പുത്തരി ഉത്സവത്തിന്റെ ഭാഗമായി വിവിധ വാർഡുകളിൽ നിന്നായി 12 സംഘകൃഷി ഗ്രൂപ്പുകാർ നാടൻ വിഭവങ്ങൾ ഒരുക്കി കൊണ്ടുള്ള സദ്യയും ഒരുക്കി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റെക്കാർഡ് വിളവെടുപ്പ് : പോളീഹൗസിൽ ഒന്നര മീറ്റർ നീളമുള്ള പയർ നേടി കർഷക