പാലക്കാട് : ജില്ലയില്‍ രണ്ടാം വിള നെല്ലുസംഭരണത്തിനായി സപ്ലൈകോയില്‍ മാര്‍ച്ച് 31 വരെ കര്‍ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു.
കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ വെബ് സൈറ്റ് കർഷകർക്ക് നേരിൽ പരിശോധിക്കാനും അവസരം.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ www.supplycopaddy.in എന്ന വെബ് സൈറ്റിലൂടെയാണ് അറിയാൻ അവസരം നൽകുന്നത്. കർഷകർ സൈറ്റ് തുറന്ന ശേഷം ‘പൊതു വിവരങ്ങൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
കർഷകരുടെ കൃഷിഭവൻ തിരിച്ചുള്ള ലിസ്റ്റ്, ഓൺലൈൻ രജിസ്‌ട്രേഷൻ വിവരങ്ങൾ, രജിസ്റ്റർ നമ്പർ അലോട്ട്‌മെന്റ് വിവരങ്ങൾ, മിൽ അലോട്ട്‌മെന്റ്, പാടത്ത് നിന്നെടുത്ത നെല്ലിന്റെ അളവ്, പിആർഎസ്, പേയ്‌മെന്റ് എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭ്യമാണ്
അതേസമയം രണ്ടാംഘട്ട ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാനുള്ള അവസരം അവസാന നിമിഷം വരെ കർഷകർ വൈകിപ്പിക്കരുതെന്ന് പാഡി ഓഫീസർ അറിയിച്ചു. വയലിൽ കൃഷി ഇറക്കിയ എല്ലാവർക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
എത്രയും വേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായാൽ മാത്രമേ അധികൃതർക്ക് തുടർനടപടികളിലേക്ക് പോകാനാവൂ.