Updated on: 21 June, 2023 12:25 PM IST
Paddy sowing picking up in different parts of the country

രാജ്യത്ത് മൺസൂൺ മഴ ലഭിച്ചതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ പ്രധാന ഖാരിഫ് വിളയായ നെൽവിത്ത് വിതയ്ക്കൽ പുരോഗമിക്കുകയാണെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ പുരോഗമിക്കുന്നതിനനുസരിച്ച് നടീലും പുരോഗമിച്ചു കൊണ്ടിരിക്കയാണെന്നും അഗ്രികൾച്ചർ കമ്മീഷണർ പി കെ സിംഗ് പറഞ്ഞു. 

കർഷക നഴ്സറികളിൽ ആദ്യം നെൽവിത്ത് പാകി ഇളം ചെടികളാക്കി വളർത്തുന്നു. അതിന് ശേഷം, ചെടികൾ പിഴുതെടുത്ത് പ്രധാന വയലിൽ വീണ്ടും നടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച വരെ നെൽകൃഷിയുടെ വിസ്തൃതി 14.66 ശതമാനം കുറഞ്ഞ് 5.32 ലക്ഷം ഹെക്ടറിലെത്തി, മുൻ വർഷം ഇതേ കാലയളവിൽ 6.23 ലക്ഷം ഹെക്ടറിൽ നെൽകൃഷി ചെയ്‌തതായി കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

പയറുവർഗ്ഗങ്ങളുടെ കാര്യത്തിൽ, പയർവർഗ്ഗങ്ങൾ മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നതെന്നും മൺസൂണിന്റെ പുരോഗതി നെല്ല് വിത്ത് വിതയ്ക്കുന്നതിൽ സ്വാധിനിക്കുമെന്ന് കൃഷി കമ്മീഷണർ പറഞ്ഞു.  2023 ഖാരിഫ് സീസണിന്റെ അവസാന ആഴ്‌ച വരെ 1.80 ലക്ഷം ഹെക്ടറിലാണ് പയറുവർഗ്ഗങ്ങൾ വിതച്ചത്, മുൻ വർഷം ഇതേ കാലയളവിലെ 4.22 ലക്ഷം ഹെക്ടറിൽ പയർവർഗ്ഗങ്ങൾ വിതച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് എണ്ണക്കുരു വിതച്ച സ്ഥലവും കഴിഞ്ഞ ആഴ്‌ച വരെ 4.11 ലക്ഷം ഹെക്‌ടറായി കുറഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

നെല്ലാണ് രാജ്യത്തെ പ്രധാന ഖാരിഫ് വിള, ഇതിന്റെ വിത്ത് വിതയ്ക്കൽ സാധാരണയായി തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നതോടെ ആരംഭിക്കുന്നു. രാജ്യത്തെ മൊത്തം അരി ഉൽപാദനത്തിന്റെ 80 ശതമാനവും ഖാരിഫ് സീസണിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) നിർദേശങ്ങൾ പ്രകാരം, ഈ വർഷം സാധാരണ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചിച്ചിട്ടുണ്ട്. ഇത് തുടക്കത്തിലെ കാലതാമസത്തിന് ശേഷം, മൺസൂൺ മറ്റ് പ്രദേശങ്ങളിലേക്ക് മുന്നേറിയതായും കാലാവസ്ഥ വിദഗ്ദ്ധർ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധാന്യങ്ങളുടെ കയറ്റുമതി അഭ്യർത്ഥനകൾക്ക് അംഗീകാരം നൽകി ഇന്ത്യ

English Summary: Paddy sowing picking up in different parts of the country
Published on: 21 June 2023, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now