പാലക്കാട്: ക്ഷീര വികസന വകുപ്പ് ശ്രീകൃഷ്ണപുരം ക്ഷീര വികസന യൂണിറ്റിന്റെ കീഴില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത പള്ളിക്കുറുപ്പ് ക്ഷീര സഹകരണ സംഘത്തിന്റെയും എരുത്തേമ്പതി പാല്‍ സംഭരണ മുറിയുടെയും ഉദ്ഘാടനം ഏപ്രില്‍ എട്ടിന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. പള്ളിക്കുറുപ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം എട്ടിന് രാവിലെ രാവിലെ 10 ന് നടക്കും.
സുകുപ്പടിയിലുള്ള സംഘം പരിസരത്ത് നടക്കുന്ന പരിപാടിയില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ. അധ്യക്ഷയാകും. മില്‍മ ചെയര്‍മാന്‍ കെ.എസ് മണി മുഖ്യാതിഥിയാകും. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമലത, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ (പ്ലാനിങ്) സില്‍വി മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. കാരാകുറുശ്ശി ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയാക്കിയാണ് പള്ളിക്കുറുപ്പ് ക്ഷീരോത്പാദക സഹകരണ സംഘം പ്രവര്‍ത്തിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീരകർഷകർക്ക് പാൽ ഗുണനിലാവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക തുക നൽകും
എരുത്തേമ്പതി ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടം ഉദ്ഘാടനം വൈകിട്ട് മൂന്നിന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് അധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും.
സംഘം പരിസരത്ത് നടക്കുന്ന പരിപാടിയില്‍ എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രിയദര്‍ശിനി, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസറുമായ ഫെമി വി. മാത്യു, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് എരുത്തേമ്പതി.