കോവിഡ് പശ്ചാത്തലത്തിൽ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സർക്കാർ നീട്ടിനൽകിയിരുന്നു. 2022 സെപ്തംബർ 30നായി അവസാന തീയതി നിശ്ചയിച്ചിരുന്നത് പിന്നീട് 2022 മാർച്ച് 31ലേക്ക് നീട്ടിവച്ചു. അതിനാൽ തന്നെ, അവസാന തീയതിക്കകം നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ സേവനങ്ങൾ തടസ്സപ്പെടും.
ബന്ധപ്പെട്ട വാർത്തകൾ: എന്താണ് പാൻ കാർഡ്? വ്യാജനെ എങ്ങനെ തിരിച്ചറിയാം?
അതായത്, ഏപ്രിൽ 1 മുതൽ നിങ്ങളുടെ പാന്‍ കാര്‍ഡ് നിർജ്ജീവമാകുന്നതാണ്. ഇത് ഭാവിയിൽ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
മാർച്ച് 31ന് മുൻപ് ആധാറും പാൻ കാർഡും ലിങ്ക് ചെയ്തില്ലെങ്കിൽ...
സാമ്പത്തിക ഇടപാടുകൾക്ക് പാന്‍ കാര്‍ഡ് അനിവാര്യമാണ്. അതായത്, ബാങ്ക് അക്കൗണ്ട് തുറക്കാനും ഇടപാടുകൾക്കും, ഓഹരി വിപണി നിക്ഷേപങ്ങൾക്കും ആദായനികുതി റിട്ടേണും തുടങ്ങിയ സാമ്പത്തികപരമായ ഇടപാടുകൾ പാന്‍ കാര്‍ഡ് ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കുന്നതല്ല. ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ മാർച്ച് 31ന് ശേഷം നിങ്ങൾക്ക് പണമിടപാടുകൾ നടത്താൻ സാധിക്കുന്നതല്ല.
ഈ സമയപരിധിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ പിന്നീട് പിഴയടിച്ച് ആധാറും പാൻ കാർഡും ലിങ്ക് ചെയ്യേണ്ടതായി വരും. അതായത്, 1961ലെ ആദായനികുതി നിയമപ്രകാരം 10,000 രൂപ പിഴയാണ് നിങ്ങളിൽ നിന്ന് ഈടാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: പാൻ-ആധാർ കാർഡ് ലിങ്കിംഗ്: മാർച്ച് 31 വരെ സമയപരിധി, ശേഷം 10,000 രൂപ പിഴ; എങ്ങനെ ബന്ധിപ്പിക്കാം
എങ്കിലും, ബാങ്ക് അക്കൗണ്ട് തുറക്കൽ, ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ, തുടങ്ങിയ നികുതിയുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്ക് പാൻ കാർഡ് ഐഡന്റിറ്റി പ്രൂഫായി ഉപയോഗിക്കുകയാണെങ്കിൽ പിഴ ഈടാക്കില്ല എന്നും നിയമം വ്യക്തമാക്കുന്നു.
അതേ സമയം, നിർജ്ജീവമായ പാൻ കാർഡ് ഉപയോഗിച്ച് തുറക്കുന്ന ബാങ്ക് അക്കൗണ്ടിന് ആദായ നികുതിയുടെ പരിധിയിൽ വരുന്ന ഇടപാടുകളുണ്ടെങ്കിൽ സങ്കീർണതകൾ ഉണ്ടാകാം. മാത്രമല്ല, 50,000 രൂപയ്ക്ക് മുകളിൽ പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുകയാണെങ്കിൽ പാൻ കാർഡ് അത്യന്താപേക്ഷിതമാണെന്നതും ഓർക്കുക.
നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്ക് ശേഷം ആധാറും പാൻ കാർഡും ലിങ്ക് ചെയ്‌തു കഴിഞ്ഞ് സേവനങ്ങൾ തുടരാവുന്നതാണ്. ലിങ്ക് ചെയ്‌ത തീയതിക്ക് ശേഷം പിഴകളൊന്നും ബാധകമാകില്ല. പ്രവർത്തനരഹിതമായ പാൻ കാർഡുള്ളവർ എന്നാൽ പുതിയ പാൻ കാർഡിനായി വീണ്ടും അപേക്ഷിക്കരുത്. പകരം, ലിങ്കിങ് നടപടികൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്യേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടി
കാരണം, ആധാറുമായി ലിങ്ക് ചെയ്തുകഴിഞ്ഞാൽ പാൻ കാർഡ് വീണ്ടും സാധുവാകുന്നതാണ്.
ഇതുകൂടാതെ, നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചതാണോ എന്നും അറിയാൻ സാധിക്കും. ഇതിനായി www.incometaxindiaefiling.gov.in/aadhaarstatus എന്ന ലിങ്ക് സന്ദർശിക്കുക. ഈ ലിങ്കിൽ കയറിയതിന് ശേഷം പാൻ നമ്പറും ആധാർ നമ്പറും നൽകുക. ഇതിൽ വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക. ഇങ്ങനെ നിങ്ങളുടെ പാൻ കാർഡ്- ആധാർ ലിങ്കിങ് സംബന്ധിച്ച വിശദവിരങ്ങൾ ലഭ്യമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സ്വര്‍ണം വാങ്ങാന്‍ ആധാര്‍, പാന്‍ കാര്‍ഡുകള്‍ വേണമെന്നുള്ള വാർത്തകൾക്ക് വ്യക്തത വരുത്തി കേന്ദ്രം