തൃശ്ശൂർ: ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തും തൃശൂർ സെൻറ് തോമസ് കോളേജിന്റെ ബോട്ടണി ഗവേഷണ വിഭാഗവും സംയുക്തമായി നടത്തുന്ന അത്യപൂർവ്വമായ കുളവെട്ടി മരങ്ങളുടെ സംരക്ഷണ പദ്ധതി പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി തങ്കമ്മ ഉദ്‌ഘാടനം ചെയ്തു.
ജൈവവൈവിധ്യ ബോർഡ് അനുവദിച്ച 1.6 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി. മുപ്പതോളം കുളവെട്ടി തൈകൾ ഭാരതപ്പുഴയുടെ തീരത്തുള്ള പഞ്ചായത്ത് പൊതു ശ്മശാനത്തോട് ചേർന്ന് നട്ടു. വംശനാശ ഭീഷണി നേരിടുന്ന ഇത്തരം മരങ്ങൾ നട്ട് പരിപാലിച്ചു അവയ്ക്ക് ആവാസ വ്യവസ്ഥ ഒരുക്കുക കൂടിയാണ് പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് ചെയ്യുന്നതെന്ന് പ്രോജക്ട് ഇൻവെസ്റ്റിഗേറ്റർ ഡോ. ആന്റോ പി വി അറിയിച്ചു. സെന്റ് തോമസ് കോളേജ് എം എസ് സി ബോട്ടണി വിദ്യാർഥി എ ആർ അഞ്ജന പദ്ധതി വിശദീകരണം നടത്തി.
ബന്ധപ്പെട്ട വാർത്തകൾ: എളുപ്പത്തിൽ തയ്യാറാക്കാം ജൈവ സ്ലറിയും പഞ്ചഗവ്യവും
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കൃഷ്ണൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ കെ ഉണ്ണികൃഷ്ണൻ, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി വി രമണി, വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ നിർമല രവികുമാർ, തൊഴിലുറപ്പ് പദ്ധതി എ ഇ ഷീബ എന്നിവർ സന്നിഹിതരായി.
ബന്ധപ്പെട്ട വാർത്തകൾ: `ജൈവ സ്ളറി' കൃഷിക്കുള്ള അമൃത് എളുപ്പത്തിൽ ഉണ്ടാക്കുന്ന വിധം
പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ സ്വാഗതവും പ്രോജക്റ്റ് ഇൻവെസ്റ്റിഗേറ്റർ ഡോ. പി വി ആന്റോ നന്ദിയും പറഞ്ഞു.