സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ച് തുടർച്ചയായ 5 ദിവസം ബാങ്ക് അവധി. ആഗസ്റ്റ് മാസത്തിൻ്റെ അവസാന ദിവസങ്ങളിലാണ് ഈ വർഷം തിരുവോണം വരുന്നത്. അത്കൊണ്ട് തന്നെ ബാങ്ക് വഴി ഇടപാട് നടത്തുന്നവർ ശ്രദ്ധിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: പോഷകസമൃദ്ധി മിഷൻ: 25 ലക്ഷം കുടുംബങ്ങളിൽ പച്ചക്കറി കൃഷി ഉറപ്പാക്കും; മന്ത്രി
നേരിട്ടുള്ള ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ബാങ്ക് അവധി ദിവസങ്ങൾ അറിഞ്ഞിരിക്കണം. വരുന്ന ഞായറാഴ്ച (ആഗസ്റ്റ് 27) അവധിയാണ്, ഉത്രാട ദിനമായതിനാൽ 28 ാം തിയതി തിങ്കളാഴ്ചയും അവധിയാണ്. 29 നാണ് തിരുവോണം അന്ന് അവധിയാണ്. 30 ന് മൂന്നാം ഓണവും, 31 ന് ശ്രീനാരായണ ഗുരു ജയന്തിയുമാണ്, അത്കൊണ്ട് തന്നെ ഈ ദിവസങ്ങളിലെല്ലാം ആഗസ്റ്റ് 27 മുതൽ 31 വരെ തുടർച്ചയായ ബാങ്ക് അവധിയാണ്.
സെപ്റ്റംബർ മാസത്തിൽ മൊത്തത്തിൽ 16 ദിവസമാണ് ബാങ്ക് അവധി, രാജ്യത്തിൻ്റെ വിവിധയിടങ്ങളിലെ ഉത്സവങ്ങളും മറ്റും കണക്കിലെടുത്താണ് അവധി നൽകിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ 9 ദിവസമാണ് ബാങ്ക് അവധി. കാരണം റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ പ്രകാരം അവധികൾ സംസ്ഥാനത്തിൻ്റെ ഉത്സവത്തിനെ ആശ്രയിച്ചാണ്. പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഫാം ടൂറിസം ശക്തിപ്പെടുത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ വരുന്ന ബാങ്ക് അവധികൾ ഏതൊക്കെ?
1. സെപ്റ്റംബർ 3 - ഞായറാഴ്ച
2. സെപ്റ്റംബർ 6 - ശ്രീകൃഷ്ണ ജന്മാഷ്ടമി
3. സെപ്റ്റംബർ 9 - രണ്ടാം ശനിയാഴ്ച
4. സെപ്റ്റംബർ 10 - ഞായറാഴ്ച
5. സെപ്റ്റംബർ 17 - ഞായറാഴ്ച
6. സെപ്റ്റംബർ 22 - ശ്രീനാരായണ ഗുരു സമാധി
7. സെപ്റ്റംബർ 23 - നാലാം ശനിയാഴ്ച
8. സെപ്റ്റംബർ 24 - ഞായറാഴ്ച
9. സെപ്റ്റംബർ 27 - നബിദിനം