Updated on: 11 December, 2021 6:00 PM IST
പേമെന്റ് ബാങ്കുകൾ

ഡിജിറ്റൽ യുഗത്തിലേക്ക് അതിവേഗം ചുവട് മാറുമ്പോൾ, ഇന്ത്യയിലെ ബാങ്കിങ് മേഖലയിലും സമഗ്രമായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. വളരെ ചുരുങ്ങിയ വർഷം കൊണ്ട് രാജ്യത്തെ ബാങ്കിങ് മേഖലയിൽ ഉടലെടുത്ത സംവിധാനമാണ് പേമെന്റ് ബാങ്കുകൾ.

പരമ്പരാഗത ബാങ്കുകളിൽ നിന്നും വളരെ വ്യത്യസ്തമായ പ്രവർത്തനമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേമെന്റ് ബാങ്കുകളിലൂടെ അവതരിപ്പിക്കുന്നത്. ഏതാനും പരിമിതികളുണ്ടെങ്കിലും പേമെന്റ് ബാങ്കുകൾ ഡിജിറ്റൽ ഇന്ത്യയ്ക്കും ഒരു മുതൽക്കൂട്ടാണെന്ന് തന്നെ പറയാം.

ബാങ്കിങ് റെഗുലേഷന്‍ ആക്ട്, 1949 പ്രകാരം ഒരു പുതിയ പേമെന്റ് ബാങ്ക് തുടങ്ങാനായി ഇന്ത്യയിലെ 11 കമ്പനികള്‍ക്ക് ആര്‍.ബി.ഐ അംഗീകാരം നൽകിയിരുന്നു. ഇതിൽ ആറ് പേമെന്റ് ബാങ്കുകളാണ് നിലവിൽ പ്രവർത്തനമുള്ളത്. ആര്‍.ബി.ഐ ആണ് ഇവയുടെ മേല്‍നോട്ടം നിർവഹിക്കുന്നത്.

മുന്നറിയിപ്പ് നൽകാതെ തന്നെ നിരക്കുകളിൽ എന്തെങ്കിലും മാറ്റം വരുത്താൻ ബാങ്കുകൾക്ക് അ‌നുവാദമുണ്ട്. അ‌തിനാൽ ഓരോ പേമെന്റ് ബാങ്കുകളുടെയും പലിശ നിരക്കുകൾ അറിഞ്ഞ ശേഷം നിക്ഷേപം നടത്തുക. ഇന്ത്യയിൽ പ്രവർത്തിക്കുന്ന പേമെന്റ് ബാങ്കുകളെ കുറിച്ചറിയാം…

ഐ.പി.പി.ബി എന്നും ഇന്ത്യന്‍ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നും അറിയപ്പെടുന്ന ബാങ്കും, പേടിഎം പേമെന്റ് ബാങ്കും വളരെ പ്രചാരമുള്ള രണ്ട് ബാങ്കുകളാണ്. എന്നാൽ ഇതു കൂടാതെ നാല് പേമെന്റ് ബാങ്കുകള്‍ കൂടി ഇന്ത്യയിലുള്ളത്. പേടിഎം പേമെന്റ് ബാങ്കുകളെയും ഐ.പി.പി.ബിയെയും അപേക്ഷിച്ച് നിക്ഷേപങ്ങള്‍ക്ക് ആദായം നല്‍കുന്നവയാണ് ഇവ. കൂടാതെ, 2.75 ശതമാനം മുതല്‍ ആറു ശതമാനം വരെ പലിശ നല്‍കുന്ന പേമെന്റ് ബാങ്കുകളും ഇതിലുൾപ്പെടുന്നു.

ബാങ്ക് അക്കൗണ്ട് തുറക്കുന്ന നടപടിക്രമങ്ങളും വളരെ എളുപ്പവും വിശ്വസനീയവുമാണ്. അതായത്, ഇവ മൊബൈല്‍ ഫോണുകളിലൂടെ ഡിജിറ്റലായി പൂർത്തയാക്കിയാക്കാം. സാധാരണ ബാങ്കുകൾ നൽകുന്ന ഒട്ടുമിക്ക സേവനങ്ങളും ഈ പേമെന്റ് ബാങ്കുകളും നൽകുന്നുണ്ട്. എന്നാൽ, ഏത് പേമെന്റ് ബാങ്കാണ് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കി വേണം അക്കൗണ്ട് തുറക്കേണ്ടത്.

ജിയോ പേമെന്റ്‌സ്

ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോയുടെ ബാങ്കിങ് സേവനമാണ് ജിയോ പേമെന്റ്‌. എയര്‍ടെല്‍ പേമെന്റ് ബാങ്കിന്റെ പ്രവർത്തനങ്ങളുമായി സാമ്യമുള്ള ജിയോ പേമെന്റ്‌സ് ബാങ്ക് തുച്ഛമായ സമയം കൊണ്ട് ഗുണഭോക്താക്കളുടെ ഇടയിൽ വലിയ പ്രചാരം സ്വന്തമാക്കി കഴിഞ്ഞു. 2018ലാണ് ഇത് പ്രവർത്തനം തുടങ്ങിയത്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് മൂന്നു ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

ഫിനോ പേമെന്റ്

ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ നെറ്റ് വർക്ക് ആന്‍ഡ് ഓപ്പറേഷന്‍സ് പേമെന്റ് ബാങ്ക് അല്ലെങ്കില്‍ ഫിനോ പേമെന്റ് ബാങ്ക് ഇന്ത്യയിലെ മൂന്നാമത്തെ പേമെന്റ് ബാങ്കാണ്. പരമ്പരാഗത ബാങ്കുകളെ പോലുള്ള അതേ സേവനങ്ങൾ ഫിനോ പേമെന്റ് ബാങ്കിലും ലഭ്യമാകുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. ഇതിലൂട നിലവിൽ 2.75 ശതമാനം പലിശയാണ് നിക്ഷേപങ്ങൾക്ക് നൽകുന്നത്. ആധാര്‍ നമ്പര്‍, ആധാര്‍ ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, പാന്‍ കാര്‍ഡ് എന്നിവയാണ് ഫിനോ പേമെന്റ് ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ രേഖകൾ.

എയർടെൽ പേമെന്റ്

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ പേമെന്റ് ബാങ്ക് എയര്‍ടെല്‍ പേമെന്റ് ബാങ്കാണ്. നിലവിൽ രാജ്യത്ത് നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നല്‍കുന്ന, ഭാരതി എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ള എയര്‍ടെല്‍ പേമെന്റ് ബാങ്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഒട്ടനവധി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

മുന്‍നിര ബാങ്കുകളുടെ പലിശ നിരക്കുകളേക്കാള്‍ ഉയർന്ന പലിശനിരക്ക് പ്രദാനം ചെയ്യുന്ന എയർടെൽ പേമെന്റ് ബാങ്കിൽ അക്കൗണ്ട് തുറക്കുന്നതിന് ആധാര്‍ കാർഡ്, പാന്‍ കാർഡ്, മൊബൈല്‍ എന്നിവ മാത്രമാണ് ആവശ്യമായുള്ളത്.

എന്‍.എസ്.ഡി.എല്‍. പേമെന്റ്‌

നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് പേമെന്റ്‌ ബാങ്ക് അഥവാ എന്‍.എസ്.ഡി.എല്‍. പേമെന്റ്‌ ബാങ്ക് എന്നറിയപ്പെടുന്ന പേമെന്റ് ബാങ്ക് 2018ലാണ് പ്രവർത്തനം ആരംഭിച്ചത്. നിക്ഷേപങ്ങൾക്ക് അഞ്ചു ശതമാനം പലിശയാണ് ഈ പേമെന്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപത്തിന് മാത്രമല്ല, ഓഹരികള്‍, ബോണ്ടുകള്‍ തുടങ്ങിയ സേവനങ്ങളും ​എന്‍.എസ്.ഡി.എല്‍ പേമെന്റിലൂടെ ലഭ്യമാകും.

English Summary: Payments banks for digital deposits
Published on: 11 December 2021, 05:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now