ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോം ആയ പേടിഎം ക്യാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. '4 കാ 100 ക്യാഷ്ബാക്ക്' എന്നാണ് ഓഫറിന്റെ പേര്. ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന, ടി20 പരമ്പരകളുടെ ഭാഗമായാണ് ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോം ആയ പേടിഎം ക്യാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 20-ന് പരമ്പര അവസാനിക്കുന്നത് വരെയുള്ള മത്സര ദിവസങ്ങളിലാകും ഉപയോക്താക്കൾക്ക് ഓഫർ ലഭിക്കുക.
Paytm ആപ്പ് വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് 500 രൂപവരെയുള്ള ക്യാഷ്ബാക്ക്
പേടിഎം '4 കാ 100 ക്യാഷ്ബാക്ക്' ഓഫർ പ്രകാരം നാലു രൂപ കൈമാറിയാലും 100 രൂപ വരെ ക്യാഷ്ബാക്കിന് അവസരമുണ്ട്. പേടിഎം യു.പി.ഐ. വഴി ഇടപാടുകൾ നടത്തുന്നവർക്കാകും ആനുകൂല്യം ലഭിക്കുക. അതേസമയം ഈ ഓഫർ പുതിയ ഉപയോക്താക്കൾക്കു വേണ്ടി മാത്രമായിരിക്കും. മറ്റു ഉപയോക്താക്കൾക്കായി റഫറൽ ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യു.പി.ഐ. ഇടപാടുകൾക്കായി ആപ്പ് ഉപയോഗിക്കാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്ന പേടിഎം ഉപയോക്താക്കൾക്ക് 100 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ ഓഫർ പ്രകാരം റഫർ ചെയ്യുന്ന വ്യക്തിക്കും, ഈ ലിങ്ക് വഴി ആപ്പിൽ എത്തുന്നവർക്കും ക്യാഷ്ബാക്ക് ലഭിക്കും.
പേടിഎം പ്ലാറ്റ്‌ഫോം വഴി എൽ.പി.ജി. സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന പുതിയ ഉപയോക്താക്കൾക്ക് അടുത്തിടെ പേടിഎം ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരുന്നു. പാചക വാതക വില അനുദിനം ഉയരുന്നതു പരിഗണിച്ചായിരുന്നു ഈ ഓഫർ. പുതിയ ഉപയോക്താക്കൾക്ക് ആദ്യ ബുക്കിങിൽ 30 രൂപയുടെ ക്യാഷ്ബാക്ക് പൂർണമായും ലഭിക്കും. പേടിഎം ആപ്പിൽ പേയ്മെന്റ് പൂർത്തിയാക്കുമ്പോൾ 'FIRSTCYLINDER' എന്ന പ്രൊമോകോഡ് നൽകുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.
ഇന്ത്യൻ, എച്ച്.പി. ഗ്യാസ്, ഭാരത് ഗ്യാസ് എന്നീ മൂന്ന് പ്രധാന എൽ.പി.ജി. കമ്പനികളുടെ സിലിണ്ടർ ബുക്കിങിന് ക്യാഷ്ബാക്ക് ഓഫർ ബാധകമാണ്. നിലവിലുള്ള പേടിഎം ഉപയോക്താക്കൾക്ക് സിലിണ്ടർ സൗജന്യമായി ലഭിക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിരുന്നു. പേടിഎം ആപ്പിലെ പേമെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതിന് മുമ്പ് 'FREEGAS' എന്ന കൂപ്പൺ കോഡ് ഇതിനായി ഉപയോഗിക്കണമെന്നു മാത്രം.