അഞ്ച് സെന്റിലേറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കൃഷിക്കാർക്കെല്ലാം പെൻഷൻ ഉറപ്പാക്കി കേരള കർഷക ക്ഷേമനിധി നിയമം. 4.9 ഏക്കർ ഭൂപരിധി വ്യവസ്ഥ, നിയമസഭാ സിലക്ട് കമ്മിറ്റി ശുപാർശ പ്രകാരം മാറ്റി. റബര്‍, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാരെയും ഉള്‍പ്പെടുത്തി; ഭൂപരിധി ഏഴര ഏക്കര്‍ ആയിരിക്കും. ബില്‍ മന്ത്രി വി എസ്. സുനില്‍കുമാര്‍ നിയമസഭയില്‍ വച്ചു. 21ന് സഭയില്‍ ചര്‍ച്ചയ്ക്കു ശേഷം ബില്‍ പാസാക്കും.
പദ്ധതിയില്‍ എല്ലാ കൃഷിക്കാര്‍ക്കും അംഗങ്ങളാകാം. അടയ്‌ക്കേണ്ട കുറഞ്ഞ അംശദായം മാസം 100 രൂപ. സര്‍ക്കാര്‍ വിഹിതമായി 250 രൂപ വരെ അടയ്ക്കും. 5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചവര്‍ക്ക് 60 വയസ്സ് തികയുമ്ബോള്‍ അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിശ്ചയിക്കും. പ്രതിമാസം 10,000 രൂപ വരെ ലഭിക്കും. ചട്ടം തയാറാക്കുമ്ബോഴേ വ്യക്തത വരൂ. ബോര്‍ഡ് രൂപീകരിച്ച ശേഷം റജിസ്‌ട്രേഷന്‍ തുടങ്ങും.
ഉദ്യാനം, ഔഷധക്കൃഷി, നഴ്‌സറി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങള്‍, പച്ചക്കറി, പുല്ല്, തീറ്റപ്പുല്ല് തുടങ്ങി എല്ലാ തരം കര്‍ഷകരും പെന്‍ഷന് യോഗ്യരാകും. മത്സ്യം, അലങ്കാര മത്സ്യം, ചിപ്പി, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, കാട, ആട്, മുയല്‍, കന്നുകാലി, പന്നി വളര്‍ത്തല്‍ തുടങ്ങിയവ നടത്തുന്നവരും ഉള്‍പ്പെടും. ഏഴര ഏക്കറില്‍ താഴെയുള്ള റബര്‍, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാരും അര്‍ഹരാണ്.. വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കൂടരുത്. 3 വര്‍ഷത്തില്‍ കുറയാതെ കൃഷിരംഗത്തുണ്ടായിരിക്കണം. 18 വയസ്സ് പൂര്‍ത്തിയായവര്‍. മറ്റു ക്ഷേമനിധികളില്‍ അംഗമാവരുത്. കിസാന്‍ അഭിമാന്‍ പദ്ധതി അംഗങ്ങള്‍ക്കും ഇതിലേക്കു മാറാം.
25 വര്‍ഷ അംശദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുകയും ലഭിക്കും. സ്ഥിരമായി അവശതയനുഭവിക്കുന്നവര്‍ക്ക് സഹായവും കിട്ടും. അംഗങ്ങളുടെയോ മക്കളുടെയോ വിവാഹത്തിനും വിദ്യാഭ്യാസത്തിനും സഹായവും ബോര്‍ഡിലൂടെ ലഭിക്കും. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കെ അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അപകടം, മരണം, വന്യജീവി ആക്രമണം, വിഷബാധ എന്നിവയുണ്ടായാല്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പാക്കും.