ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കേണ്ടുന്ന ആവശ്യകതക്കായി പൊതുജനങ്ങൾ ഭക്ഷ്യസുരക്ഷാ ഓഫീസ് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യ സംരംഭകരും കച്ചവടക്കാരും ലൈസൻസോ രജിസ്ട്രേഷനോ എടുക്കേണ്ടത് നിർബന്ധമാണ്.
നിലവിൽ ലൈസൻസും രജിസ്ട്രേഷനും കരസ്ഥമാക്കാത്തവർ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓൺലൈൻ പ്ലാറ്റ്ഫോമായ എഫ് ഒ എസ് സി ഒ എസ്സിലൂടെ(www.foscos.fssai.gov.in) സ്വമേധയോ അക്ഷയ സെന്ററുകൾ വഴിയോ ലൈസൻസ്- രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കാം.
Those who are not currently licensed and registered can apply for license-registration applications either voluntarily or through Akshaya Centers through the Food Safety and Standards Authority of India's online platform FOSCOS (www.foscos.fssai.gov.in).
ഓൺലൈൻ മുഖാന്തരം അപേക്ഷിച്ചിട്ടുള്ള സംരംഭകർക്കും കച്ചവടക്കാർക്കും അപേക്ഷയിൽ നൽകിയിട്ടുള്ള രജിസ്ട്രേഡ് ഇമെയിൽ വിലാസത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കും.
ഈ സാഹചര്യത്തിൽ സർട്ടിഫിക്കറ്റുകൾ ഓഫീസുകളിൽ നിന്നും നേരിട്ട് വിതരണം ചെയ്യുകയില്ല. അതിനാൽ അപേക്ഷകർ ഓഫീസ് സന്ദർശിക്കേണ്ടതിന്റെ ആവശ്യകതയില്ല.In this case the certificates will not be issued directly from the offices. Therefore, applicants are not required to visit the office.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പപ്പായ ഇല ജ്യൂസിൻറെ ആരോഗ്യഗുണങ്ങൾ