Updated on: 4 December, 2020 11:19 PM IST
കോടഞ്ചേരി കൃഷി ഓഫീസർ കെ. എ ഷബീർ അഹമ്മദിനെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ പൊന്നാട അണിയിച്ച് ആദരിച്ചു.

 

 

കോടഞ്ചേരി പഞ്ചായത്തിന് മികച്ച കാർഷിക മുന്നേറ്റത്തിനു നേതൃത്വം കൊടുത്ത കോടഞ്ചേരി കൃഷി ഓഫീസർ കെ. എ ഷബീർ അഹമ്മദിനെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ പൊന്നാട അണിയിച്ച് ആദരിച്ചു.

റെക്ടർ ഫാദർ തോമസ് നാഗ പറമ്പിൽ അനുഗൃഹ അനുഗൃഹ പ്രഭാഷണം നടത്തി.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിന്ന അശോകൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു, വാർഡ് അംഗങ്ങളായ ജെസ്സി പിണക്കാട്ട്, റൂബി തമ്പി ബിന്ദു ജോർജ്, സിജി ബിജു, കുമാരൻ കരിമ്പിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

കർഷകർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് കാർഷിക പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച ജനകീയ കൃഷി ഓഫീസറുടെ ഇടപെടൽമൂലം മികച്ച ജൈവ പഞ്ചായത്തിൻറെ രണ്ടുലക്ഷം രൂപയുടെ അവാർഡക്കം സമാനതകളില്ലാതെ 14 അവാർഡുകൾ കോടഞ്ചേരി കൃഷിഭവന് കീഴിൽ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്..Kodancherry Krishi Bhavan has already bagged 14 awards, including the Rs 2 lakh award for the best organic panchayat, due to the intervention of a public agriculture officer who took the helm of agricultural activities among the farmers.

നെൽകൃഷി വിസ്തൃതിയിലുള്ള മുന്നേറ്റം, പച്ചക്കറി കൃഷിയിലെ നിറ സമൃദ്ധി, ജൈവ കൃഷി, തേൻ കർഷക കൂട്ടായ്മകൾ, കർഷകർക്കുള്ള വ്യത്യസ്ത പരിശീലന പരിപാടികൾ, പച്ചക്കറി വിപണനത്തിനുള്ള വിവിധ സൗകര്യങ്ങൾ, സമൂഹമാധ്യമം കൃഷി കൂട്ടായ്മകൾ, തുടങ്ങിയവ എടുത്തു പറയേണ്ടതാണ്.

ഇതിനെല്ലാം പൂർണ സഹകരണവുമായി കൃഷി അസിസ്റ്റൻറ് മാരായ കെ. രാജേഷ് സജിത്ത് വർഗീസ് , കെ. റിനീഷ് എന്നിവരുമുണ്ട്. കൂടാതെ മുൻ കൃഷി അസിസ്റ്റുമാരായ മിഷേൽ ജോർജ്, കെ. സലീന, പി.ബി ബിൻ എന്നിവരും കൃഷിഭവന്റെ നേട്ടത്തിൽ മികച്ച പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷിഭവന്‍ കര്‍ഷര്‍ക്കായി എന്തെല്ലാം ചെയ്യുന്നു? അറിയേണ്ടതെല്ലാം

English Summary: People's Agriculture Officer honored
Published on: 13 November 2020, 07:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now