തിരുവനന്തപുരം: 2023 ജൂൺ 27-ന് പുറത്തിറക്കിയ ഇ-ഗസറ്റ് വിജ്ഞാപനത്തിലൂടെ ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ്, എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും യോഗ്യതയുള്ള സ്വകാര്യമേഖലാ ബാങ്കുകൾക്കും മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്, 2023 നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും അനുമതി നൽകി. പെൺകുട്ടികൾ/സ്ത്രീകൾ എന്നിവർക്ക് പദ്ധതി കൂടുതൽ ലഭ്യമാക്കാനാണ് നടപടി. ഇതോടെ, മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ പോസ്റ്റ് ഓഫീസുകളിലും യോഗ്യതയുള്ള ഷെഡ്യൂൾഡ് ബാങ്കുകളിലും ലഭ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: മഹിളാ സമൃദ്ധി യോജന: കുടുംബശ്രീ സി.ഡി.എസ്സുകൾക്ക് 3 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്‌പ
2023 ഏപ്രിൽ 1 മുതൽ തപാൽ വകുപ്പ് മുഖേന പദ്ധതി പ്രാബല്യത്തിൽ വന്നു.
വിവിധ ആസൂത്രിത സംരംഭങ്ങളിലൂടെ സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പുരോഗതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിവരുന്നു. ഈ ശ്രമങ്ങളുടെ തുടർച്ചയായി, ഇന്ത്യയിലെ എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനായി കേന്ദ്ര സർക്കാർ 2023-24 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, 2023 പദ്ധതി പ്രഖ്യാപിച്ചു.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
1) എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആകർഷകവും സുരക്ഷിതവുമായ നിക്ഷേപ ഓപ്ഷൻ നൽകുന്നു
2) ഈ സ്കീമിന് കീഴിൽ 2025 മാർച്ച് 31-നോ അതിനുമുമ്പോ രണ്ട് വർഷത്തേക്ക് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്.
3) എംഎസ്‌എസ്‌സിക്ക് കീഴിലുള്ള നിക്ഷേപത്തിന് പ്രതിവർഷം 7.5% എന്ന നിരക്കിൽ പലിശ ഉണ്ടാകും. അത് ത്രൈമാസികമായി കൂട്ടിച്ചേർക്കപ്പെടും. അതിനാൽ, ഫലപ്രദമായ പലിശ നിരക്ക് ഏകദേശം 7.7 ശതമാനമായിരിക്കും.
4) കുറഞ്ഞത് ₹1000 ഉം 100 ന്റെ ഗുണിതത്തിലുള്ള ഏത് തുകയും, പരമാവധി ₹2,00,000 എന്ന പരിധിക്കുള്ളിൽ നിക്ഷേപിക്കാം.
5) ഈ പദ്ധതിക്ക് കീഴിലുള്ള നിക്ഷേപത്തിന്റെ കാലാവധി പദ്ധതിയുടെ കീഴിൽ അക്കൗണ്ട് തുറന്ന തീയതി മുതൽ രണ്ട് വർഷമാണ്.
6) നിക്ഷേപത്തിൽ മാത്രമല്ല, പദ്ധതിയുടെ കാലയളവിൽ ഭാഗികമായി പിൻവലിക്കുന്നതിനും സൗകര്യം ഉണ്ട്. പദ്ധതി അക്കൗണ്ടിലെ യോഗ്യമായ ബാലൻസിൻറെ പരമാവധി 40% വരെ പിൻവലിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അർഹതയുണ്ട്.